എടക്കല്‍ ഗുഹാചിത്രങ്ങള്‍: സംരക്ഷണ സമരത്തിന്റെ മുപ്പതാം വാര്‍ഷികം ആചരിക്കുന്നു
കല്‍പ്പറ്റ: ഭരണാധികാരികളുടെ അവഗണനയില്‍ സര്‍വനാശം നേരിടുകയായിരുന്ന എടക്കല്‍ ഗുഹാചിത്രങ്ങളുടെ സംരക്ഷണത്തിനായി ചരിത്രപണ്ഡിതന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പിന്തുണയോടെ നടത്തിയ സമരത്തിന്റെ മുപ്പതാം വാര്‍ഷികം ജനുവരി ഏഴ്, എട്ട് തിയതികളില്‍ ആചരിക്കാന്‍ എടക്കല്‍ ഗുഹ സംരക്ഷണ സംരക്ഷണ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമ്പലവയല്‍ മൗണ്ട് അവന്യൂവില്‍ 'എടക്കല്‍ പൈതൃകം-സംരക്ഷണ ചരിത്രം' എന്ന വിഷയത്തില്‍ സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, സമരപങ്കാളികളുടെ ഒത്തുചേരല്‍, ഡോക്യുമെന്ററി-എടക്കല്‍ റോക് ദ് മാജിക്-പ്രദര്‍ശനം എന്നിവ നടത്തും.
വയനാട് പ്രകൃതി സംരക്ഷണ സമിതി 1986 സെപ്റ്റംബറില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനിലാണ് എടക്കല്‍ ഗുഹ സംരക്ഷണ സമിതി രൂപീകരിച്ചത്. സംരക്ഷണ സമിതി ചരിത്ര-പൈതൃക സ്‌നേഹികളെ അണിനിരത്തി നടത്തിയ ശക്തമായ പ്രക്ഷോഭമാണ് എടക്കല്‍ ഗുഹ ഇന്നത്തെ അവസ്ഥയിലെങ്കിലും നിലനില്‍ക്കാന്‍ സഹായകമായത്. അര്‍ഹിക്കുന്ന പ്രാധാന്യവും സംരക്ഷണവും എടക്കല്‍ ഗുഹാചിത്രങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ല.
ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടേണ്ട ഈ ചരിത്രസ്മാരകത്തെ കേന്ദ്ര-സംസ്ഥാന ആര്‍ക്കിയോളജി വകുപ്പുള്‍ വേണ്ടവിധം ഗൗനിക്കുന്നില്ല. എടക്കലിനെ കച്ചവടകേന്ദ്രം മാത്രമായാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കാണുന്നത്. വാര്‍ഷികാചരണ വിജയത്തിനു സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി പ്രഫ. ടി. മോഹന്‍ബാബു, ഡോ. പി. ലക്ഷ്മണന്‍(രക്ഷാധികാരികള്‍), എം. ഗംഗാധരന്‍ (ചെയര്‍മാന്‍), പി.യു. ജോയി( വൈസ് ചെയര്‍മാന്‍), തോമസ് അമ്പലവയല്‍(കണ്‍വീനര്‍), പൗലോസ് നെടുലാമറ്റം, ജസ്റ്റിന്‍ പ്രകാശ്(ജോയിന്റ് കണ്‍വീനര്‍), വി.ഹരികുമാര്‍(റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എന്‍. ബാദുഷ അധ്യക്ഷനായിരുന്നു. പി.കെ. റെജി, കെ.എം. സണ്ണി, ഗോവിന്ദന്‍ അമ്പലവയല്‍, എന്‍.എ. ബഷീര്‍, ടി.എ. രാജഗോപാല്‍, വി. സത്യനാഥന്‍, എം. ബാലകൃഷ്ണന്‍, ഒ.ജെ. മാത്യു, ബാബു മൈലമ്പാടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."