കരിപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കൊടിനാട്ടിയ കേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു
മഞ്ചേരി: കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ടെര്‍മിനലില്‍ മുസ്ലിംലീഗ് പാര്‍ട്ടിപതാക നാട്ടിയ കേസില്‍ ലീഗ് പ്രവര്‍ത്തകരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.എസ് വരുണ്‍ വെറുതെവിട്ടു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കാവനൂര്‍ സ്വദേശി പാലക്കല്പറമ്പില് അബ്ദുറഹ്മാന്(37), കണ്ണിയന്‍ ശഫീഖ്(31), തൃപ്പനച്ചി സ്വദേശികളായ കളത്തിങ്ങല്‍ മുഹമ്മദ്(31), താഴത്ത്പറമ്പത്ത് നജ്മുദ്ദീന് എന്ന നജീബ്(31) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി വ്യവസായ മന്ത്രിയായിരിക്കെ അദ്ദേഹത്തിനു കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ ലീഗ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരിണനെത്തിയ ഇവര്‍ നിരോധിതമേഖലയില്‍ കടന്നു ഡൊമസ്റ്റിക്ക് ടെര്‍മിനലില്‍ അതിക്രമിച്ചുകയറി കെട്ടിടത്തിന്റെ മേല്കൂരയില് സ്ഥാപിച്ച ഇന്ത്യന്‍ എയര്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആന്റീനയില്‍ മുസ്ലിംലീഗിന്റെ കൊടിനാട്ടി എന്നതായിരുന്നു കേസ്. രïില് കൂടുതല്‍ പേര് സംഘം ചേരല്‍, അതിക്രമിച്ചുകടക്കല്‍ എന്നീ വകുപ്പുകളും എയര്‍ക്രാഫ്റ്റ് ആക്ടിന്റെ വിവിധ വകുപ്പുകളും അനുസരിച്ചായിരുന്നു പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിഭാഗത്തിനു വേïി അഡ്വ. പി.വി മനാഫ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."