HOME
DETAILS

ചികിത്സയ്ക്കായി പിരിച്ച പണം തട്ടിയതായി പരാതി

  
backup
December 16, 2016 | 5:05 AM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

പൊന്നാനി: തയ്യല്‍ തൊഴിലാളിയുടെ ചികിത്സയ്ക്കായി വെളിയങ്കോട് മേഖലയിലെ തൊഴിലാളികള്‍ പിരിച്ചെടുത്ത പണം സി. ഐ. ടി. യു. നേതാവ് തിരിമറി നടത്തിയതായി ആരോപണം.
വെളിയങ്കോട് തയ്യല്‍ തൊഴിലാളിയായിരുന്ന വ്യക്തിയുടെ ചികിത്സയ്ക്കായി വെളിയങ്കോട് മേഖലയിലെ ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ (എ. കെ. ടി. എ) പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത പണമാണ് സി. പി. എം. മാറഞ്ചേരി ലോക്കല്‍ കമ്മിറ്റയംഗവും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി. ഐ. ടി. യു.) പൊന്നാനി ഏരിയ സെക്രട്ടറിയുമായ കെ. പി. രാജന്‍ തട്ടിയെടുത്തതായി ആരോപണമുയര്‍ന്നിട്ടുള്ളത് . ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ (എ. കെ. ടി. എ) ജില്ലാ ജോ. സെക്രട്ടറിയായ രാജന്‍ എ. കെ. ടി. എ. യുടെ എരമംഗലം ഏരിയ സെക്രട്ടറിയായിരിക്കുമ്പോഴാണ് ചികിത്സാ സഹായനിധിയില്‍ തിരിമറിനടത്തിയത്. വെളിയങ്കോട് മേഖലയിലെ തയ്യല്‍ തൊഴിലാളി സംഘടനയുടെ നേതാക്കളായ മുരളി, അനസ് എന്നിവരുടെ നേതൃത്വത്തില്‍ 21, 500 രൂപ പിരിച്ചെടുക്കുകയും ഏരിയ നേതാവെന്നനിലയില്‍ തുക കൈമാറുന്നതിനായി രാജനെ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ പിരിച്ചെടുത്ത തുകയില്‍ 7,550 രൂപ മാത്രമാണ് രാജന്‍ കൈമാറിയത്. സംഭവം എ. കെ. ടി. എ. എരമംഗലം ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയും പണം തിരിമറി നടത്തിയത് വ്യക്തമായിട്ടും രാജനെതിരേ നേതൃത്വം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വെളിയങ്കോട് മേഖലയിലെ തയ്യല്‍ തൊഴിലാളികള്‍ ചേര്‍ന്ന് വെളിയങ്കോട് ടൈലേഴ്‌സ് അസോസിയേഷന്‍ (വി. ടി. എ.) എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുï്.
സി. പി. എം. പൊന്നാനി ഏരിയ കമ്മിറ്റിയംഗമായിരുന്ന കെ. പി. രാജനെ മാറഞ്ചേരിയിലെ ഒരു സ്ത്രീയുടെ ഭൂമികച്ചവടത്തെത്തുടര്‍ന്നുïായ സാമ്പത്തിക ആരോപണത്തെത്തുടര്‍ന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്

uae
  •  5 days ago
No Image

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു; ഇനി ഡൗണ്‍ലോഡ് ചെയ്യാനാവില്ല

Kerala
  •  5 days ago
No Image

പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം

oman
  •  5 days ago
No Image

സ്വകാര്യ ആരോ​ഗ്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ; പുതിയ നിബന്ധനകൾ പുറത്തിറക്കി

uae
  •  5 days ago
No Image

തോക്കുചൂണ്ടിയുള്ള ഗോളാഘോഷം: വിശദീകരണവുമായി ഇറാന്റെ മൊഹമ്മദ് മൊഹെബി

Football
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ കര്‍ഷക വായ്പാ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 75,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

National
  •  5 days ago
No Image

നിപ; വൈറസ് ഉറവിടം കണ്ടെത്താനായില്ല, കേന്ദ്ര സംഘത്തിന്റെ പരിശോധന അവസാനിച്ചു

Kerala
  •  5 days ago
No Image

7,500 പേർക്ക് ജോലി; സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്കായി 'മദാർ' പദ്ധതി പ്രഖ്യാപിച്ച് യുഎഇ

uae
  •  5 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

Kerala
  •  5 days ago