HOME
DETAILS
MAL
വ്യാജ പാസ് ഉപയോഗിച്ചു മണല്‍ കടത്ത്: ഒരാള്‍ അറസ്റ്റില്‍
backup
December 16 2016 | 05:12 AM
കാസര്‍കോട്: വ്യാജ പാസ് ഉപയോഗിച്ചു മണല്‍ കടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചീമേനി പെരുമ്പട്ട സ്വദേശി രാജു(48)വാണ് അറസ്റ്റിലായത്. വ്യാജ മണല്‍ പാസ് നിര്‍മിച്ചു ജില്ലയില്‍ വ്യാപകമായി വിതരണം ചെയ്യുന്നുവെന്ന വിവരത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഇന്റര്‍നെറ്റ് കഫേകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ മൂന്നു ലാപ്‌ടോപ്പുകളും രണ്ടു പ്രിന്ററുകളും നിരവധി രേഖകളും പിടികൂടി. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് സി.ഐ അബ്ദുല്‍ റഹിമിന്റെ നേതൃത്വത്തിലാണു റെയ്ഡു നടത്തിയത്.
ഇതിനിടെ തുരുത്തി പുഴയില്‍ നിന്നു അനധികൃതമായി മണല്‍വാരലില്‍ ഏര്‍പ്പെട്ടിരുന്ന നാലു തോണികള്‍ പൊലിസ് പിടികൂടി നശിപ്പിച്ചു. ആറു പേരെ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."