എ.കെ.പി.എ സംസ്ഥാനസമ്മേളനം 18 മുതല്‍
കണ്ണൂര്‍: ഓള്‍കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം 18 മുതല്‍ 21 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. കൊടിമരജാഥ 18നു വൈകുന്നേരം ചൊക്ലിയില്‍ നിന്നും പതാകജാഥ കരിവെള്ളൂരില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് സമ്മേളനഗരിയിലെത്തും. 19നു രാവിലെ ഒന്പതിനു സംസ്ഥാന പ്രസിഡന്റ് പി.വി ബാലന് പതാക ഉയര്‍ത്തും. ഫോട്ടോ പ്രദര്‍ശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ട്രേഡ് ഫെയര്‍ മേയര്‍ ഇ.പി ലതയും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു രണ്ടിനു ഫോട്ടോഗ്രാഫി ശില്പശാല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.
20നു രാവിലെ 1നു 'ഫോട്ടോഗ്രാഫിയും തൊഴില്‍ സംസ്കാരവും' വിഷയത്തില്‍ സെമിനാര്‍ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കു 2.30ന് വിളക്കുംതറ മൈതാനത്തുനിന്നു പ്രകടനം. പൊതുസമ്മേളനം മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.സി ജോര്‍ജ്, കെ.എം ഷാജി പങ്കെടുക്കും.
21നു രാവിലെ ഒന്പതിനു പ്രതിനിധി സമ്മേളനം കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ബിനു കുമാര്‍ പാലക്കാട്, സുരേഷ് കാമിയോ മലപ്പുറം, രാധാകൃഷ്ണന് കൊടകര എന്നിവര്‍ സമ്മാനാര്‍ഹരായി.
വാര്‍ത്താസമ്മേളനത്തില്‍ പി.വി ബാലന്, എം.എം വിനോദ് കുമാര്‍, പ്രജിത് കണ്ണൂര്‍, പി.വി അനില്‍കുമാര്‍, പി.ടി.കെ രതീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."