ഹരിത കേരളം:തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് ജില്ലാ കലക്ടര്‍
കോട്ടയം: ഹരിത കേരളത്തിന്റെ ഭാഗമായി ജില്ലയില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ വീട്ടുപകരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് നടത്തിയ സ്വാപ്പ് ഷോപ്പുകള്‍ വന്‍ വിജയമായി.
സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ എല്ലാ മാസവും നിശ്ചിത സമയത്ത് സ്വാപ്പ് ഷോപ്പുകള്‍ നടത്തുന്നതിന് ആലോചിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കോട്ടയം 40, വൈക്കം 5, പാലാ 11, ഈരാട്ടുപേട്ട 3, ഏറ്റുമാനൂര്‍ 12, ചങ്ങനാശ്ശേരി 35 എന്നിങ്ങനെ ആറു മുനിസിപ്പാലിറ്റികളിലായി 106 ഡമ്പ് സൈറ്റുകളുടെ ശുചീകരണവും നടന്നു.
തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ 1000 തുണിസഞ്ചികളും വിതരണം ചെയ്തു. നാട്ടകം കുളത്തിങ്കല്‍ കുളം നവീകരിക്കുന്നതിലൂടെ 200 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. മിഷന് പ്രവര്‍ത്തം ഊര്‍ജിതമാക്കുന്നതിന് ജില്ലാതല അവലോകനയോഗം ഉടന്‍ വിളിക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."