HOME
DETAILS

നോട്ട് അസാധുവാക്കല്‍ നിര്‍ദേശത്തെ ഇന്ധിരാഗാന്ധി അവഗണിച്ചു; അന്ന് നടപ്പാക്കേണ്ടതായിരുന്നുവെന്ന് മോദി

  
backup
December 16 2016 | 12:12 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0

 

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാതെ ഒഴിഞ്ഞുമാറിയ മോദി മുന്‍ പ്രധാനമന്ത്രിമാരെ വിമര്‍ശിച്ച് രംഗത്ത്. അഴിമതിക്കെതിരെ പ്രാഥമിക നടപടിയെടുക്കുന്നതില്‍ ഇന്ധിരാഗാന്ധിക്കും ഡോ. മന്‍മോഹന്‍സിങിനും വീഴ്ച പറ്റിയെന്നാണ് മോദിയുടെ ആരോപണം. ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.

1971 ല്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയോട് നോട്ട് അസാധുവാക്കലിന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇനിയും തെരഞ്ഞെടുപ്പുകള്‍ നേരിടണ്ടേയെന്ന ചോദ്യമാണ് ഇന്ധിരാഗാന്ധി ഉന്നയിച്ചതെന്നും മോദി പറഞ്ഞു. അന്ന് നോട്ട് അസാധുവാക്കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിയില്‍ എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരും കള്ളപ്പണത്തിനെതിരെ പത്തുവര്‍ഷം ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.

അതേസമയം, ഓരോ എം.പിമാരും നോട്ട് പിന്‍വലിക്കലിന്റെ ഗുണവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ സ്വന്തം മണ്ഡലത്തില്‍ ഒരാഴ്ച ചെലവഴിക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലും പഞ്ചാബിലും അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, നോട്ട്‌നിരോധനം ഗ്രാമങ്ങളിലടക്കം വലിയ പ്രശ്‌നമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

നോട്ട് അസാധുവാക്കിയ വിഷയത്തില്‍ മോദി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ നടന്ന ശീതകാല സമ്മേളനം ഒരുദിനം പോലും ശരിക്ക് നടന്നിട്ടില്ല. എന്നാല്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ മോദി തയ്യാറായതുമില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടി യോഗത്തില്‍ പുതിയ പരാമര്‍ശം നടത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago