ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ പുതിയ ഉപാധികള്‍
ദോഹ: ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ പുതിയ ഉപാധികള്‍. നിലവിലെ തൊഴിലുടമയെ മാറ്റി മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഉപാധികള്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം വിശദീകരിച്ചു.
അതേ രാജ്യം, ലിംഗം, പ്രൊഫഷന്‍ എന്നിവയില്‍പ്പെട്ടയാളെ ജോലിക്കെടുക്കുന്നതിനുള്ള അംഗീകാരം പുതിയ തൊഴിലുടമയ്ക്കുണ്ടായിരിക്കണം. വിസാ മാറ്റം തടയുന്ന നിയന്ത്രണങ്ങളൊന്നും പുതിയ തൊഴിലുടമയുടെ മേല്‍ ഉണ്ടാവാന്‍ പാടില്ല. നിശ്ചിത കാലത്തേക്കുള്ള കരാര്‍ ആണെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് തൊഴിലാളി ജോലി മാറ്റം സംബന്ധിച്ച് നോട്ടീസ് നല്‍കിയിരിക്കണം.
കാലപരിധി നിശ്ചയിക്കാത്ത കരാര്‍ ആണെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം നിലവിലെ തൊഴിലുടമയ്ക്ക് കീഴില്‍ ജോലി എടുത്തിരിക്കണം. അഞ്ച് വര്‍ഷമാണ് സേവനമനുഷ്ടിച്ചതെങ്കില്‍ 30 ദിവസം മുമ്പും അഞ്ച് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 60 ദിവസം മുമ്പും ജോലി മാറ്റ നോട്ടീസ് നല്‍കിയിരിക്കണം.
ജോലി മാറാന്‍ ആഗ്രഹിക്കുന്നയാളുടെ പ്രായം 60 വയസ്സ് കഴിയാന്‍ പാടില്ലെന്നതാണ് മറ്റൊരുപാധി. പരസ്പര യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് ജോലി മാറുന്നതെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കണം. എല്ലാ അപേക്ഷകളും അംഗീകാരങ്ങളും തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ചട്ടങ്ങള്‍ക്കു വിധേയമായിരിക്കും.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രയാസങ്ങളോ സാങ്കേതിക തടസ്സങ്ങളോ നേരിട്ടാല്‍ ഭരണവികസനതൊഴില്‍സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വിഭാഗത്തെ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."