ഹോട്ടല്‍ ഉടമയെ കെട്ടിടമുടമ ഭീഷണിപ്പെടുത്തുന്നതായി പരാതി
മഞ്ചേരി: ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മഞ്ചേരി മേലാക്കത്ത് പൊന്നൂസ് തട്ടുകട എന്ന സ്ഥാപനം നടത്തുന്ന നെല്ലികുത്ത് സ്വദേശി ഊരക്കോടന്‍ അനീസാണ് കെട്ടിടമുടമക്കെതിരേ മഞ്ചേരി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്. കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞുപോയില്ലെങ്കില്‍ രാത്രിയില്‍ ജെ.സി.ബി ഉപയോഗിച്ച് കടയും വസ്തുക്കളും നശിപ്പിക്കുമെന്ന ഭീഷണിയാണ് കെട്ടിടമുടമയും മക്കളും ഉയര്‍ത്തിയിരിക്കുന്നതെന്ന് പരാതിക്കാരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കച്ചവടം നിര്‍ത്തിവച്ച് കെട്ടിടം അധികവാടകക്ക് നല്‍കുന്നതിനാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും പരാതിയില്‍ പറയുന്നു.
നിയമവിധേനയല്ലാതെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് മഞ്ചേരി മുന്‍സിഫ് കോടതി ഇഞ്ചക്ഷന്‍ വിധിയിലൂടെ കെട്ടിടമുടമയെ തടഞ്ഞിട്ടുണ്ട്. കച്ചവടം ചെയ്യുന്നതിനു തടസം സൃഷ്ടിക്കുന്നതിനോ മറ്റോ പാടില്ലെന്നു കെട്ടിടമുടമയോട് കോടതി നിര്‍ദേശിച്ചതാണ്.
ഇതിനിടെ ഇക്കഴിഞ്ഞ 15ന് അഡ്വക്കേറ്റ് കമ്മീഷണര്‍ കടയില്‍ പരിശോധനകെത്തിയ സമയം കെട്ടിടമുടമയും സംഘവും വന്ന് കടയുടെ മെയിന്‍ഷട്ടര്‍ താഴ്ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പത്രസമ്മേളനത്തില്‍ കേരള ഹോട്ടര്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളായ ശംഭു, നീലകണ്ഠന്‍, രഘു, ശാഫി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."