മഞ്ചേരിയില്‍ പുതിയ ട്രാഫിക്ക് പരിഷ്‌കാരം; ഒരു വിഭാഗം ബസുകള്‍ പണിമുടക്കി
മഞ്ചേരി: നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി എടുത്ത യോഗ തീരുമാനമാണ് കോടതി നിര്‍ദേശപ്രകാരം ഇന്നലെ മുതല്‍ മഞ്ചേരിയില്‍ പൊലിസ് നടപ്പിലാക്കിയത്. അതേസമയം ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ പണി മുടക്കി. പൊതുവില്‍ മറ്റു റൂട്ടുകളില്‍ സര്‍വിസ് നടത്തുന്നവരിലും കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ടന്നാണ് വിവരം.
പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ ഓടാതായതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനുള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്ക് പണിമുടക്ക് ദുരിതം സമ്മാനിച്ചു.
പുതിയ തീരുമാനപ്രകാരം പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗത്തുനിന്നും വണ്ടൂര്‍, നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട്, എളങ്കൂര്‍ ഭാഗത്തേക്കുള്ള പാസിങ് ബസുകള്‍ ഐ.ജി.ബി.ടി തുറക്കല്‍ ബൈപാസ് വഴി ഗേള്‍സ് ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ ആളെയിറക്കി സെന്‍ട്രല്‍ ജങ്ഷന്‍ വഴി പുതിയ ബസ്സ്റ്റാന്റില്‍ എത്തുകയും തുടര്‍ന്ന് സര്‍വിസ് നടത്തുകയും ചെയ്യണമെന്നാണ് നിര്‍ദേശം. നിലമ്പൂര്‍, അരീക്കോട്, എളങ്കൂര്‍, വണ്ടൂര്‍ ഭാഗത്തുനിന്നും മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകേണ്ട ബസുകള്‍ ജസീല ജങ്ഷനില്‍ ആളെയിറക്കി തുറക്കല്‍ ജങ്ഷന്‍ വഴി കച്ചേരിപ്പടി ബസ് ബസ്സ്റ്റാന്റില്‍ പ്രവേശിച്ച് അവിടെനിന്നു തന്നെ ഓപ്പറേറ്റു ചെയ്യണം. പാണ്ടിക്കാട് ഭാഗത്തുനിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കുപോവുന്ന ബസുകള്‍ ചമയം ജങ്ഷനില്‍ ആളെയിറക്കി ജസീല, തുറക്കല്‍ ജങ്ഷന്‍ വഴി കച്ചേരിപടി സ്റ്റാന്റില്‍ പ്രവേശിച്ച് അവിടെനിന്നും ഓപ്പറേറ്റു ചെയ്യണം.
മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും മഞ്ചേരി വരെ സര്‍വിസ് നടത്തുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്റില്‍ പ്രവേശിച്ച് തുറക്കല്‍ ബൈപ്പാസ്, ഗേള്‍സ് സ്‌കൂള്‍ സ്റ്റോപ്പില്‍ ആളെയിറക്കി സെന്‍ട്രല്‍ ജങ്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിക്കണം. തിരിച്ച് ചമയം ജങ്ഷന്‍, ജസീല ജങ്ഷന്‍, തുറക്കല്‍ വഴി കച്ചേരിപ്പടി സ്റ്റാന്റില്‍ പ്രവേശിച്ച് സര്‍വിസ് നടത്തുകയുമാണ് വേണ്ടത്. എന്നാല്‍ ഏതെല്ലാം വിധേന സര്‍വിസ് നടത്തണമെന്നറിയാതെ ബസ് തൊഴിലാളികള്‍ പലരും ഇന്നലെ ആശയകുഴപ്പത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."