പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം അടുത്ത മാസം 27, 28 തിയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു വൈകിട്ട് 4.30നു കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നു സമ്മേളന സന്ദേശ പ്രയാണയാത്ര നടക്കും.
അഞ്ചിനു മാന്തോപ്പ് മൈതാനിയില്‍ പെന്ഷന് കൂട്ടായ്മ അഡ്വ.സി.കെ ശ്രീധരന് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിനു മുന്നോടിയായി ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് ഉദുമയിലും ഹോമിയോ ക്യാംപ് പെരിയയിലും നടക്കും.
പെന്‍ഷനായ വനിതകളെ ആദരിക്കുന്ന മാതൃപൂജ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ നടക്കും.യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗുരൂപൂജ നടക്കും. 75 വയസ് കഴിഞ്ഞ മുതിര്‍ന്ന പെന്‍ഷന്‍കാരെ ചടങ്ങില്‍ ആദരിക്കും.
കൊടിമര ജാഥ ജനുവരി 26നു മുന്‍ ഡി.സി.സി പ്രസിഡന്റ് കെ വെളുത്തമ്പുവിന്റെ വീട്ടില്‍ നിന്നും പതാക ജാഥ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന പരേതനായ ചിറ്റാരിക്കലിലെ എന്‍.ടി ജോസഫിന്റെ വീട്ടില്‍ നിന്നും പുറപ്പെടും.
അഡ്വ.സി.കെ ശ്രീധരന് ചെയര്‍മാനായി 501 അംഗ സ്വാഗത സംഘ കമ്മിറ്റിക്കു രൂപം നല്കി.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.സി.കെ ശ്രീധരന്, പി.കെ ഫൈസല്‍, മാമുനി വിജയന്, യു ശേഖരന് നായര്‍, പി കൃഷ്ണന്, പാലേരി പത്മനാഭന്, സി അ ശോകന്, സു രേന്ദ്രന് നായര്‍, എം സുധാകരന്, രത്നാകരന് എന്നിവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."