അപൂര്‍വയിനം പക്ഷിയായ ചേരക്കോഴിയെ കണ്ടെത്തി
എരുമപ്പെട്ടി: വേലൂര്‍ തയ്യുരില് അപൂര്‍വയിനം പക്ഷിയായ ചേരക്കോഴിയെ കണ്ടെത്തി. തയ്യൂര്‍ സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂനിയന്‍ ഓഫിസിലാണ് ഇന്നലെ ഉച്ചയോടെ ചേരക്കോഴി പറന്നെത്തിയത്. മത്സ്യങ്ങള്‍ ധാരാളമുള്ള ജലാശയത്തിന് സമീപമുള്ള വൃക്ഷങ്ങളിലാണ് ഈ പക്ഷിയെ സാധാരണയായി കാണുന്നത്. ജലസര്‍പ്പങ്ങളെ പോലെ വെള്ളത്തിനു മുകളില്‍ കഴുത്ത് മാത്രം കാണപ്പെടുന്നതിനാലാണ് ഇവ ചേരക്കോഴി എന്ന പേരില്‍ അറിയപ്പെടുന്നത്. അര്‍ധ വൃത്താകൃതിയോടുകൂടിയ നീണ്ട വാലും മുങ്ങാംകുഴിയിടാന്‍ അനുയോജ്യമായ വിധത്തില്‍ താറാവിന്റേതു പോലെ കുറിയ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. നീലയും പച്ചയും നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുന്നത്. പാമ്പിനോട് രൂപ സാദൃശ്യമുള്ള നീര്പക്ഷിയായ ചേരക്കോഴി വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂട്ടംതെറ്റി യൂണിയന് ഓഫിസില്‍ എത്തിയ ചേരക്കോഴി നിമിഷങ്ങള്‍ക്കുള്ളില്‍ തെഴിലാളികളുമായി ഇണങ്ങി ചേര്‍ന്നു. കൗതുകമുണര്‍ത്തുന്ന രൂപഭംഗിയോടു കൂടിയ ചേരക്കോഴിയെ കാണാന്‍ നിരവധി പേരാണ് എത്തിയത്. ചേരക്കോഴിയെ പിന്നീട് വനപാലകര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."