കൂടുതല്‍ സഞ്ചരിക്കുന്ന നീതി സ്റ്റോര്‍ വാഹനങ്ങള്‍ വേണമെന്ന്
പുതുനഗരം: സഞ്ചരിക്കുന്ന നീതി സ്റ്റോറിന്റെ വാഹനങ്ങള്‍ ചിറ്റൂരിലേക്ക് മൂന്നെണ്ണം വേണമെന്ന് ആവശ്യം ശക്തമാകുന്നു. നിലവില്‍ ഒരു വാഹനമാണ് ചിറ്റൂരിലും പാലക്കാട്ടിലുമായി കറങ്ങുന്നത്. ഇത് മിക്കപ്പോഴും ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളിലേക്ക് എത്താറില്ലെന്നും പരാതി വ്യാപകമാണ്. കൂലിതൊഴിലാളികള്‍ കൂടുതലുള്ള അതിര്‍ത്തി പഞ്ചായത്തുകളില്‍ വൈകുന്നേരം നാലര മുതല്‍ എട്ടുമണിവരെ കവലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സഞ്ചരിക്കുന്ന നീതി സ്റ്റോറുകള്‍ നിര്‍ത്തിയിടണമെന്ന് മാസങ്ങളായി തൊഴിലാളി അമ്മമാര്‍ സര്‍ക്കാറിനോടും ജനപ്രതിനിധികളോടും ആവശ്യപെടാറുണ്ടെങ്കിലും ഇവയൊന്നും നടപ്പിലാക്കുവാന്‍ സാധിക്കാത്തത് വിലക്കുറവില്‍ പലവ്യജ്ഞന സാമഗ്രികള്‍ കിട്ടാതാകുന്നതിന് കാരണമാകുന്നു.
രാവിലെ പത്തുണിവരെ ചിററൂര്‍ നഗരസഭ കെട്ടിടത്തിനകത്ത്‌നിര്‍ത്തിയിടുന്ന സഞ്ചരിക്കുന്ന നീതി സ്റ്റോര്‍ പതിനൊന്നുമണിക്കാണ് പുറത്തേക്കുകടക്കുന്നത്.
പുലര്‍ച്ചെ ആറു മുതല്‍ പത്തു വരെയും, വൈകുന്നേരം നാലു മുതല്‍ എട്ടു വരെയും കവലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സഞ്ചരിക്കുന്ന നീതി സ്റ്റോര്‍ കേന്ദ്രീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണമെന്നും നെന്മാറ, കൊല്ലങ്കോട്, ചിറ്റൂര്‍ ബ്ലോക്കുകളിലായി ഓരോ നീതിസ്‌റ്റോറിന്റെ വാഹനങ്ങളെ അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."