സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: മാനസികവിഷമം മൂലം സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തലക്ക് ഗുരുതരമായി പരുക്കേല്‍കുകയും അരക്ക് താഴെ തളര്‍ന്ന് പോകുകയും ചെയ്ത വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം മഞ്ഞക്കാല ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.സി രണ്ടാം വര്‍ഷ ഇലട്രിക് വിഭാഗം വിദ്യാര്‍ഥി വിദിന്‍ ക്യഷ്ണനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുന്നിക്കോട് പറയംകോട് നിധിന്‍ ഭവനില്‍ വിക്രമന്റെ മകനാണ്.
വെളളിയാഴ്ച രാവിലെ 8.45 ഓടെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ശബ്ദ്ം കേട്ട് സഹപാഠികളാണ് ആദ്യം ഓടിയെത്തിയത്. പരീക്ഷയായതിനാല്‍ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമേ സ്‌കൂളില്‍ ഉണ്ടായിരുന്നുളളൂ. തുടര്‍ന്ന് അധ്യാപകരെ വിവരമറിയിച്ചു. ചോര വാര്‍ന്ന് നിലത്ത് കിടന്ന വിദിനെ ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കേളജിലേക്ക് കൊണ്ടുപോയത്. 'ഇതിന് മറ്റാരും ഉത്തരവാദികളല്ല' എന്ന് വിദുന്‍ എഴുതിയ കത്ത് അധ്യാപകര്‍ പൊലിസിന് കൈമാറി. സംഭവ സ്ഥലത്തു നിന്നാണ് അധ്യാപകര്‍ക്ക് കത്ത് ലഭിച്ചത്.
വീഴ്ചയില്‍ ഗുരുതര പരിക്ക് പറ്റിയ വിദുന്‍ ത്രീവ പരിചരണ വിഭാഗത്തിലാണ്. കുന്നിക്കോട് പൊലിസ് സ്‌കൂളിലെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."