HOME
DETAILS

തമിഴ്‌നാട് തീരുമാനിച്ചു; കേരളത്തിന് ഇനി ഒരുതുള്ളി വെള്ളമില്ല

  
backup
December 17 2016 | 01:12 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


പാലക്കാട്: കേരളത്തിന് ഇനി ഒരുതുള്ളി വെള്ളംപോലും നല്‍കേണ്ടെന്ന തീരുമാനത്തിലുറച്ച് തമിഴ്‌നാട്. പറമ്പിക്കുളം ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട വെള്ളം നല്‍കില്ലെന്ന് കഴിഞ്ഞദിവസം പൊള്ളാച്ചിയില്‍ നടന്ന സംയുക്ത ജലക്രമീകരണയോഗത്തിനുശേഷം കേരളത്തിലെ ഉദ്യോഗസ്ഥരെ തമിഴ്‌നാട് അറിയിച്ചു. കേരള ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ മഹാനുദേവനെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലാണെന്ന കാരണംപറഞ്ഞ് ഇതുവരെ ഈ വിഷയത്തില്‍ നിന്ന് തമിഴ്‌നാട് ഒഴിഞ്ഞുമാറുകയായിരുന്നു.


മഴയില്ലാത്തതിനാല്‍ ആളിയാറില്‍ അധിക വെള്ളമില്ലെന്ന കാരണംപറഞ്ഞാണ് കേരളത്തിന് അവകാശപ്പെട്ട വെള്ളംപോലും നല്‍കാന്‍ തയാറാവാത്തത്. ഇനി ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കരാര്‍പ്രകാരം  ജൂലൈ ഒന്ന് മുതല്‍ ഇതുവരെ 3.92 ടി.എം.സി ജലം ചിറ്റൂര്‍ പുഴയിലേക്ക്  വിടണം. എന്നാല്‍, ഇതുവരെ 2.36 ടി.എം.സി വെള്ളം മാത്രമാണ് ലഭിച്ചത്.
അതിനിടെ, പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ  വെള്ളം  ഇപ്പോഴും തമിഴ്‌നാട് തിരുമൂര്‍ത്തി ഡാമിലെത്തിച്ച് രാത്രിതന്നെ മെയിന്‍ കനാലിലൂടെ  തമിഴ്‌നാട്ടിലെ കൃഷിക്ക് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. തമിഴ്‌നാട് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ ചിറ്റൂരിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍പോലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. കര്‍ഷകര്‍ രണ്ടാംവിള നെല്‍കൃഷി  ഉപേക്ഷിച്ചുകഴിഞ്ഞു.


  അന്തര്‍സംസ്ഥാന നദീജലകരാറുകള്‍ കൈകാര്യംചെയുന്നത് മുഖ്യമന്ത്രിയായതിനാല്‍ ജലസേചന വകുപ്പും ഇക്കാര്യത്തില്‍ മൗനത്തിലാണ്. ജില്ലയില്‍ ഇപ്പോള്‍തന്നെ അതിരൂക്ഷമായ വരള്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതുവരെ വരള്‍ച്ചാക്കാലത്ത് ലോറിയില്‍ കുടിവെള്ളം കൊണ്ടുവന്നിരുന്നു. ഇത്തവണ ലോറിയില്‍ വെള്ളംനിറക്കുന്ന ജലസ്രോതസുകള്‍ വറ്റിയതിനാല്‍ അവിടെനിന്നും വെള്ളമെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
 കര്‍ഷകന്‍ കൂടിയായ തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി അന്തര്‍സംസ്ഥാന കരാറുകള്‍ പുതുക്കാന്‍ താല്‍പ്പര്യമെടുക്കില്ലെന്നാണ് സൂചന. തമിഴ്‌നാടിന്റെ താല്‍പ്പര്യത്തിനായിരിക്കും അദ്ദേഹം കൂടുതല്‍ മുന്‍തൂക്കം നല്‍കുക. 2013ലുണ്ടായ വരള്‍ച്ചയില്‍ കേരളത്തിന് രണ്ട് ടി.എം.സിയോളം വെള്ളം കുറച്ചുനല്‍കിയതിനെ ചോദ്യംചെയ്ത് കേരളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ സുപ്രിംകോടതിയെ സമീപിച്ചതും കേരളത്തിന് വിനയായി. കരാര്‍ ലംഘിച്ചാല്‍ ആദ്യം ആര്‍ബിറ്റേറ്റര്‍മാരെവച്ച് പ്രശ്‌നം തീര്‍പ്പാക്കണമെന്നാണ് വ്യവസ്ഥ. അവസാന നിമിഷം മാത്രമേ സുപ്രിംകോടതിയെ സമീപിക്കാന്‍ പാടുള്ളൂ.


അതിനാല്‍ സുപ്രിംകോടതിയിലുള്ള കേസ് കഴിഞ്ഞ് കരാര്‍ പുതുക്കല്‍ ചര്‍ച്ച നടത്താമെന്ന നിലപാട്  തമിഴ്‌നാട് കൈക്കൊള്ളാനാണ് സാധ്യത. അങ്ങനെവന്നാല്‍ കേസ് തീരുംവരെ കേരളത്തിന് കാത്തിരിക്കേണ്ടിവരും. ഈ ഉദ്യോഗസ്ഥനെതിരേ കേരളം നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago