ശാസ്ത്ര കലാസൃഷ്ടിയുമായി സെയ്റ്റലും ലുന്‍ഡാലും ബിനാലെയില്‍
കൊച്ചി: മേഘപടലങ്ങള്‍ വഴി ആശയവിനിമയം നടത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ശാസ്ത്രീയമായ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം ബിനാലെയില്‍ ഒരുക്കുകയാണ് സ്വീഡിഷ് കലാകാരന്മാരായ ലുന്‍ഡാലും സെയ്റ്റലും.
അണ്‍നോണ്‍ ക്ലൗഡ് എന്നാണ് ഈ പദ്ധതിയുടെ പേര്. ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടന്ന ലെറ്റ്സ് ടോക്കില്‍ കലയുടെ ശാസ്ത്രീയമായ വിശദീകരണം മാര്‍ട്ടീന സെയ്റ്റല്‍ നല്കി. സമയം, ദേശം, ദൂരം എന്നിവയെ തകിടം മറിക്കുന്ന പദ്ധതിയാണ് ഈ സ്വീഡിഷ് ആര്‍ട്ടിസ്റ്റുകള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ആധാരമാക്കി വലിയ സമൂഹങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ഒരു ആശയവിനിമയ സംവിധാനമാണ് അണ്‍നോണ്‍ ക്ലൗഡ്. ഇതിന്റെ പരീക്ഷണം അസമിലെ ദിഫുവിലും സ്വീഡനിലും നടന്നു.
സാധ്യമാക്കാന്‍ ഏറെ ക്ലേശകരമായ കാര്യമാണിതെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് സെയ്റ്റല്‍ പറഞ്ഞു. വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ ഭൂഖണ്ഡങ്ങളിലുള്ള ജനങ്ങള്‍ അണ്‍നോണ്‍ ക്ലൗഡ് എന്ന മേഘപടലത്തിലൂടെ ആശയവിനിമയം നടത്തുന്ന അവസ്ഥയാണ് തങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പോകുന്നത്. തങ്ങള്‍ ശാസ്ത്രീയ നിര്‍വചനങ്ങളൊന്നും പാലിക്കാറില്ലെന്ന് സെയ്റ്റല്‍ പറയുന്നു.
കലാസംവിധാനം, പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവയിലൂന്നിയാണ് ലുന്‍ഡലിന്റെയും സെയ്റ്റലിന്റെയും പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."