കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാര്‍
സ്വന്തം ലേഖിക
കൊച്ചി:കേരളത്തിലെ മുഴുവന്‍ കോടതികളിലും മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കോടതികളിലെ മാധ്യമവിലക്ക് പരിഹരിക്കാന്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുള്‍പ്പെടെയുള്ള ഏത് കോടതിയിലും കയറിച്ചെന്ന് വാര്ത്തശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ നേരത്തെ ധരിപ്പിച്ചുണ്ട്. കൊല്ലത്ത് നടക്കുന്ന അഭിഭാഷകരുടെ യോഗത്തില്‍ താന്‍ വിഷയം അവതരിപ്പിക്കും. 20ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയാല്‍ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണമെന്നത് തൊഴില്‍നിയമപ്രകാരമുള്ള ബാധ്യതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് ശിലാസ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. കെ.വി തോമസ് എം.പി അധ്യക്ഷനായി. ഹൈബി ഈഡന് എം.എല്‍.എ, കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, പ്രസ്ക്ലബ് സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് എ. മാധവന് പ്രസംഗിച്ചു.
എറണാകുളം പ്രസ്ക്ലബിന്റെ സ്ഥാപക നേതാക്കളേയും മുന്‍ ഭാരവാഹികളേയും പൊന്നാടയണിയിച്ച് ആദരിച്ചു. ഗവര്‍ണര്‍ക്ക് പ്രസ്ക്ലബ് പ്രസിഡന്റ് കെ. രവികുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. പി.എസ് ജോണ്‍ എന്‍ഡോവ്മെന്റ് പുരസ്കാരം ശൗര്യചക്ര പി.വി മനേഷിന് ഗവര്‍ണര്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."