HOME
DETAILS
MAL
ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ചാവേറായി 12 കാരനെത്തി
backup
December 17 2016 | 04:12 AM
ബെര്‍ലിന്‍: ചാവേറായി എത്തിയ പന്ത്രണ്ടുകാരന്റെ ദേഹത്ത് സ്ഥാപിച്ച ബോംബ് പൊട്ടാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. പടിഞ്ഞാറന്‍ നഗരമായ ലുഡ്വിങ്ഷാഫെനിലാണ് ബാലന് ചാവേറായി എത്തിയതെന്ന് ജര്‍മന്‍ മാസികയായ ഫോക്കസ് റിപ്പോര്‍ട്ട് ചെയ്തു. ഐ.എസുമായി ബന്ധമുള്ള ബാലനാണ് സ്ഫോടനം ലക്ഷ്യമിട്ട് എത്തിയതെന്ന് സുരക്ഷാനിയമ വിഭാഗത്തെ ഉദ്ധരിച്ച് മാസിക വിശദീകരിച്ചു. 2004ല്‍ ഇതേ നഗരത്തില്‍ പിറന്ന കുട്ടിയാണ് ജര്‍മന്‍ ഇറാഖി വംശജനായ ബാലന്. ഐ.എസ് അംഗമാണ് ബാലനെ ചാവേറാവാന്‍ അയച്ചതെന്നാണ് വിവരം. ബാലനെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 26നായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."