അമേരിക്കന്‍ തിരഞ്ഞെടുപ്പ് യു.എസും റഷ്യയും കൊമ്പുകോര്‍ക്കുന്നു
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് റഷ്യ അട്ടിമറിച്ചുവെന്ന ആരോപണത്തിനു പിന്നാലെ യു.എസും റഷ്യയും ഇതേചൊല്ലി വാഗ്വാദത്തില്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപിനെ പ്രസിഡന്റാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്്മിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന സി.ഐ.എയുടെ കണ്ടെത്തലിനു പിന്നാലെ റഷ്യയുടെ നടപടിക്കെതിരേ പ്രതികാരം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് റഷ്യ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ഒബാമ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവിന്റെ പ്രതികരണം. റഷ്യന്‍ ടി.വി ചാനലായ റോസിയ 24നോടാണ് ഗൗരവമുള്ള ഒന്നും അമേരിക്കയുടെയും ട്രംപിന്റെയും ആരോപണത്തിലില്ലെന്ന് സെര്‍ജി വിശദീകരിച്ചത്.
തെളിവ് ഹാജരാക്കാതെയുള്ള ആരോപണം ഉന്നയിക്കല്‍ അവസാനിപ്പിക്കണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനിന്റെ വക്താവ് ദിംത്രി പെസ്‌കോവിന്റെ പ്രതികരണം.
അതേസമയം സൈബര്‍ വിവാദം ഒബാമയ്ക്കും ഹിലരിക്കും എതിരേ ലഭിച്ച ആയുധമായാണ് ട്രംപ് കാണുന്നത്. റഷ്യയോ മറ്റേതെങ്കിലും രാജ്യമോ ഇത്തരം ഒരു നടപടി സ്വീകരിച്ചിട്ടും ഒബാമ എന്തുകൊണ്ട് വേണ്ടനടപടി സ്വീകരിച്ചില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ഹിലരി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷമാണ് വിവാദം കത്തിപടര്‍ന്നത്.
ഇത്രയും നാള്‍ വൈറ്റ് ഹൗസ് എന്തുകൊണ്ട് മിണ്ടാതിരുന്നൂവെന്നും ട്രംപ് ചോദിക്കുന്നു. സൈബര്‍ വിവാദത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചിരിക്കേ ആരോപണ പ്രത്യാരോപണങ്ങളില്‍ സംഭവം ഒതുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."