ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി പൊലിസ് പരിശോധന
കയ്പമംഗലം: ജനങ്ങളെ സംരക്ഷിക്കുന്ന പൊലിസിന്റെ പരിശോധനകള്‍ അതിരു വിടുന്നു. ആരാധന സ്വാതന്ത്ര്യം പോലും തടഞ്ഞുവച്ചാണ് പൊലിസ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ക്രമസമാധാന പാലനത്തിനായി നിയമിക്കപ്പെട്ട കണ്‍ട്രോള്‍ റൂം, ഹൈവേ പൊലിസ് എന്നിവരാണ് ഇടുങ്ങിയ വഴികളിലും മറ്റും പാത്തിരുന്ന് നീതി നടപ്പാക്കുന്നത്. കണ്‍ട്രോള്‍ റൂം പൊലിസുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പൊതുജനങ്ങളില്‍ നിന്ന് കേള്‍ക്കുമ്പോളാണ് വെള്ളിയാഴ്ച ദിവസം യുവാക്കളുടെ ആരാധന സ്വാതന്ത്ര്യം തടഞ്ഞു വെച്ച് ഹൈവേ പൊലിസിന്റെ നടപടി. മതിലകം സ്വദേശികളായ യുവാക്കളെയാണ് ജുമുഅ നമസ്‌കാര സമയത്ത് പൊലിസ് തടഞ്ഞ് വെച്ചത്. മതലകം സ്റ്റേഷനില്‍ കൊണ്ടുപോയ യുവാക്കള്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ പോകണമെന്നും മൊബൈല്‍ ഫോണും വാഹന രേഖകളും പിടിച്ച് വെക്കാം എന്ന് പറഞ്ഞെങ്കിലും നമസ്‌കാരം വേണമെങ്കില്‍ സ്റ്റേഷനില്‍ വച്ച് നിര്‍വഹിക്കാം എന്ന് പൊലിസ് വാശി പിടിച്ചതായാണ് യുവാക്കള്‍ പറയുന്നത്. പിഴയടച്ച് വിടാവുന്ന സംഭവത്തില്‍ പോലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് ജനമൈത്രി പൊലിസ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."