കൊടുങ്ങല്ലൂരില്‍ വിശുദ്ധ ഖുര്‍ആന്‍ ഗ്രാനൈറ്റില്‍ ചിത്രീകരിക്കുന്നു
കൊടുങ്ങല്ലൂര്‍: വിശുദ്ധ ഖുര്‍ആന്‍ ഗ്രാനൈറ്റില്‍ ചിത്രീകരിക്കുന്ന ബൃഹത് പദ്ധതിക്ക് കൊടുങ്ങല്ലൂരില്‍ തുടക്കം.
മേത്തല കുന്നംകുളം സ്വദേശി നൗഷാദാണ് അറുനൂറ് പേജോളം വരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അതേപടി ഗ്രാനൈറ്റില്‍ പകര്‍ത്തുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മതപണ്ഡിതന്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഖുര്‍ആന്‍ ചിത്രീകരണം നടക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഈ പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
പന്ത്രണ്ട് ഇഞ്ച് വീതിയും പതിനെട്ട് ഇഞ്ച് നീളവുമുള്ള ഗ്രാനൈറ്റ് പാളികളിലാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ചിത്രീകരിക്കുന്നത്. സമാന്തരമായി വച്ചാല്‍ 600 അടി നീളം വരുന്ന ഗ്രാനൈറ്റ് ഫലകത്തിലുള്ള ഖുര്‍ആന്‍ ചിത്രീകരണം അപൂര്‍വമായി മാത്രമുള്ള പ്രവൃത്തിയാണ്.
ഖുര്‍ആന്റെ തുടക്കമായ സൂറത്തുല്‍ ഫാത്തിഹ മുതല്‍ അവസാന സൂക്തമായ സൂറത്തുന്നാസ് വരെയാണ് ഗ്രാനൈറ്റില്‍ ചിത്രീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."