പി.ടി.പി സെക്ഷനിലെ മോട്ടോര്‍ വയര്‍ എരിഞ്ഞുപോയി; കുടിവെള്ളം മുടങ്ങും
പേരൂര്‍ക്കട: പമ്പിങിന് ഉപയോഗിക്കുന്ന മോട്ടോറിന്റെ വയര്‍ എരിഞ്ഞുപോയതിനാല് കുടിവെള്ളം മുടങ്ങും. വാട്ടര്‍അതോറിറ്റി പി.ടി.പി സെക്ഷനിലെ മോട്ടോറിന്റെ വയറാണ് എരിഞ്ഞുപോയത്. ഇതുമൂലം പമ്പിങ് മുടങ്ങുന്നതിനാല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും. പി.ടി.പിയില്‍ നിന്ന് വെള്ളയമ്പലം പ്രധാന സെക്ഷനിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന ഭാഗങ്ങളായ നാലാഞ്ചിറ, കേശവദാസപുരം, പാറോട്ടുകോണം, ചാലക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വരുന്ന രണ്ടുദിവസം കുടിവെള്ളം മുടങ്ങുന്നത്.
കഴിഞ്ഞദിവസമാണ് മോട്ടോര്‍ വയര്‍ കത്തിപ്പോയത്. പമ്പിങ് ആരംഭിക്കുന്നതിന് കെ.എസ്.ഇ.ബിയുടെ പ്രധാന ട്രാന്‍സ്ഫോമറുമായി കണക്ടുചെയ്ത സമയത്തായിരുന്നു മോട്ടോറിന്റെ വയര്‍ എരിഞ്ഞുപോയത്. സെക്ഷനില്‍ മൊത്തം 4 മോട്ടോറുകളാണ് ഉള്ളത്. ഇവയില്‍ ഒരെണ്ണമാണ് കേടായിരിക്കുന്നത്. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുമെന്ന് പി.ടി.പി നഗര്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ശ്രീകേശന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."