കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിഛേദിച്ചു; 135 കുടുംബങ്ങള്‍ ദുരിതത്തില്‍
വടക്കാഞ്ചേരി: കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് നഗരസഭയിലെ മാരാത്ത്കുന്ന് അകമലയില്‍ 135ഓളം കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍. ഉയര്‍ന്ന പ്രദേശമായ ഈ മേഖലയിലെ ജനങ്ങള്‍ക്ക് ജലസമൃദ്ധിയേകിയിരുന്ന തൂമാനം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന്റെ വൈദ്യുതി ബന്ധം വൈദ്യുതി വകുപ്പ് വിഛേദിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതമായത്. വൈദ്യുതി ബില്‍ കുടിശിക കൃത്യമായി അടയ്ക്കാത്തത് മൂലം 14,500 രൂപയായി വര്‍ധിച്ചതാണ് വിഛേദിക്കുന്നതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും കുടിവെള്ള വിതരണ സമിതി പിരിച്ച് വിട്ട് നഗരസഭ പദ്ധതി ഏറ്റെടുക്കണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം പൊതുവെ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന മേഖലയാണ് അകമല. ജനങ്ങളുടെ ഏക ആശ്രയമായിരുന്നു തൂമാനം പദ്ധതി. ഇതുനിലച്ചതോടെ കിലോമീറ്ററുകള്‍ താണ്ടി തലചുമടായി വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് ജനങ്ങള്‍. നഗരസഭ കൗണ്‍സിലറോട് നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് നിയുക്ത എം.എല്‍.എ അനില്‍ അക്കരക്ക് ഭീമ ഹര്‍ജി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."