നോട്ട് അസാധുവാക്കല്‍: യു.പി തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കില്ല: രാജ്നാഥ് സിങ്
ലക്നോ: നോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള കോണ്‍ഗ്രസ്-എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് വിജയം കാണില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
നോട്ട് അസാധുവാക്കിയത് പ്രധാനമന്ത്രിയുടെ ധീരവും ശക്തവുമായ നടപടിയാണ്. കള്ളപ്പണവും അഴിമതിയും സംസ്ഥാനത്തു നിന്നും തുടച്ചു നീക്കുന്നതിനായിട്ടാണ് നോട്ടുകള്‍ അസാധുവാക്കിയത്. ഭീകരര്‍ക്ക് പണം ലഭിക്കുന്നത് തടയാനും പ്രധാനമന്ത്രിയുടെ നടപടിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ചാന്ദുലിയില് യുവ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാദള്‍-യു അടക്കമുള്ള ചില പാര്‍ട്ടികള്‍ നോട്ട് അസാധുവലാക്കലിനെ അനുകൂലിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അനുകൂലിക്കാത്തവര് നിരാശകാരണമാണെന്നും അ രാജ് നാഥ് സിങ് ആരോപിച്ചു.
നോട്ട് അസാധുവാക്കലിനുപിന്നില് അഴിമതിയുണ്ടെന്നും ഈ വിവരം വെളിപ്പെടുത്തിയാല്‍ ഭൂകമ്പമുണ്ടാകുമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാദത്തേയും അദ്ദേഹം പരിഹസിച്ചു. ഭൂകമ്പത്തെക്കുറിച്ച് അദ്ദേഹം ഇപ്പോള്‍ സംസാരിക്കാത്തത് എന്താണ്.
യു.പി തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് വിജയിക്കാനാകും. നോട്ട് അസാധുവാക്കല്‍ ഒരു തരത്തിലുള്ള തിരിച്ചടിയും പാര്ട്ടിക്കുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."