വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി; സഊദി പഠനം നടത്തുന്നു
ജിദ്ദ: വിദേശികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ബാധകമാക്കുന്നതിനെ കുറിച്ച് സഊദി ശൂറാ കൗണ്‍സില്‍ പഠനം നടത്തുന്നു. ധന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഠനം. 12 വകുപ്പുകളാണ് കരടു നിയമത്തിലുള്ളത്.
സഊദിയില്‍ സമ്പാദിക്കുന്ന പണം ഇവിടെ തന്നെ ചെലവഴിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിയമം ലക്ഷ്യമിടുന്നതെന്നും ശൂറാ കൗണ്‍സില്‍ അംഗം പറഞ്ഞു. വിദേശികള്‍ അനധികൃത രീതിയില്‍ അധിക ജോലികള്‍ നിര്‍വഹിച്ചു കൂടുതല്‍ പണം സമ്പാദിക്കുന്ന പ്രവണത തടയുകയാണ് മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിയമാനുസൃത തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്, നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അയക്കുന്ന പണത്തിന് പ്രത്യേക നികുതിയും ഫീസും നല്‍കേണ്ടതില്ല. വിദേശികള്‍ 16,000 കോടികള്‍ക്ക് മുകളില്‍ റിയാല്‍ സ്വദേശങ്ങളിലേക്ക് പ്രതിമാസം അയക്കുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."