ട്രക്കുകളിലെ ജോലിയും സ്വദേശികള്‍ക്ക്
ജിദ്ദ: ഇടത്തരം ലോറികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ശ്രമം. ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് സ്വദേശിവത്കരണം നടപ്പാക്കാന്‍ ശ്രമം.
മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതിന് തൊട്ടു പിന്നാലെയാണ് ചെറിയ പിക്കപ്പുകള്‍, ഇടത്തരം ട്രക്കുകള്‍ എന്നിവയിലെ ജോലിയും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമേ നല്കയിരുന്നുള്ളൂവെങ്കിലും ഡ്രൈവര്‍മാരും ലോഡിങ് ജോലിക്കാരുമായി വിദേശികളെ നിയമിച്ചിരുന്നു. ആയിരക്കണക്കിന് വിദേശികള്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. മൊബൈല്‍ കടകളിലെ ജോലി നഷ്ടപ്പെട്ട നിരവധി വിദേശികള്‍ ട്രക്കുകളിലേക്ക് തിരിഞ്ഞത് ഈ മേഖലയിലെ സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കാണിച്ച് സഊദി പൗരന്മാര് മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."