HOME
DETAILS
MAL
സഊദിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
backup
December 18 2016 | 10:12 AM
ജിദ്ദ: സൗദിയില്‍ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മരിച്ചു. പറമ്പില്‍പീടിക കാടപ്പടിയില്‍ താമസക്കാരനായ അമ്പലപ്പുറത്ത് റസാ ഖ് (55) ആണ് മരണപ്പെട്ടത്. പരേതനായ ഫറോക്ക് റോയല്‍ മൊയ്തീന് കോയയുടെ മകനാണ്.അല്‍ജൗഫ് സക്കാക്കയില്‍ കച്ചവടം നടത്തി വരികയായിരുന്നു. സഊദിയിലെ അല്‍ജൗഫ് പ്രവിശ്യയിലെ സക്കാക്കയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഒരുമാസം മുമ്പ് നാട്ടിലേക്ക് തിരിക്കവെ സഊദി വിമാനത്താവളത്തില്‍ വച്ച് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യമാര്‍: ആയിഷുമ്മു, കദീജ. മക്കള്‍: സിദ്ദീഖ്, ആസിഫ് (ഇരുവരും സഊദി). മരുമക്കള്‍: സുമയ്യ വേങ്ങര, ജസീന പറമ്പില്‍പീടിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."