HOME
DETAILS
MAL
കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് വൈകിപ്പിച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരത്തിന് പൊലിസ് മര്‍ദ്ദനം
backup
December 18 2016 | 11:12 AM
ന്യൂഡല്‍ഹി: ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോക റെക്കോര്‍ഡിന് ഉടമയായ പ്രണവ് ദനവാഡയ്ക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ ഹെലികോപ്ടര്‍ ഇറക്കുന്നത് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് പൊലിസ് മര്‍ദ്ദനം. മുംബൈയിലെ കല്യാണിയിലാണ് സംഭവം.
സ്റ്റേഷനിലേക്ക് കൊണ്ടുപോയ ദനവാഡയെ പൊലീസുകാര്‍ അവഹേളിച്ചെന്നും കുടുംബം ആരോപിക്കുന്നു. പിതാവ് വന്നതിന് ശേഷം മാത്രമാണ് പ്രണവിനെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്. പറഞ്ഞ സമയത്ത് പരിശീലനം അവസാനിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് പൊലിസ് കൗമാരക്കാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
സ്കൂള്‍ ക്രിക്കറ്റില്‍ മത്സരത്തില്‍ ഒരു ഇന്നിംഗ്സില്‍ 1009 റണ്‍െസെടുത്ത് ലോക റെക്കോര്‍ഡിട്ട താരമാണ് ദനവാഡെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."