HOME
DETAILS

തനിയാവര്‍ത്തനം

  
backup
December 18 2016 | 20:12 PM

%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82

കൊച്ചി: മഞ്ഞയില്‍ മുങ്ങിയ കൊച്ചിയുടെ പുല്‍ത്തകിടിയിലും വംഗ ദേശം തങ്ങളുടെ ഫുട്‌ബോള്‍ പാരമ്പര്യം മുറുകെ പിടിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി രണ്ടാം തവണയും അവരോധിക്കപ്പെടുമ്പോള്‍ പ്രഥമ സീസണിന്റെ ആവര്‍ത്തനമാണ് കൊച്ചിയുടെ മണ്ണിലും അരങ്ങേറിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3 നു ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയാണ് അത്‌ലറ്റിക്കോ ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ജേതാക്കളായത്.  ഇതോടെ ഐ.എസ്.എല്‍ മൂന്ന് സീസണ്‍ പിന്നിടുമ്പോള്‍ രണ്ടു കിരീട നേട്ടവുമായി അത്‌ലറ്റിക്കോ കാല്‍പന്തുകളിയിലെ മുടിചൂടാ മന്നന്‍മാരായി. കലാശപ്പോരിന്റെ ആദ്യ പകുതിയില്‍ 1-1 സമനില പാലിച്ച ഇരു ടീമുകളുടെയും പോരാട്ടം അധിക സമയവും കടന്ന് ഷൂട്ടൗട്ടിലാണ് വിധി നിര്‍ണയത്തിലേക്ക് എത്തിയത്. ആദ്യ പകുതിയുടെ 37ാം മിനുട്ടില്‍ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചപ്പോള്‍ 44ാം മിനുട്ടില്‍ ഹെന്റിക്വേ സെറേനോ ഫോണ്‍സെകയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു.
 
ഷൂട്ടൗട്ടില്‍ വിരിഞ്ഞ കൊല്‍ക്കത്തന്‍ കിരീടം


ഡല്‍ഹിയില്‍ ഷൂട്ടൗട്ട് പരീക്ഷണം ബ്ലാസ്റ്റേഴ്‌സിനെ കാത്തെങ്കില്‍ സ്വന്തം തട്ടകമായ കൊച്ചി കൈവിട്ടു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കിക്ക് അന്റോണിയോ ജര്‍മന്‍ മികച്ച ഷോട്ടിലൂടെ അത്‌ലറ്റിക്കാ വലയിലാക്കി. എന്നാല്‍, കൊല്‍ക്കത്തയുടെ ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിനു പിഴച്ചു. ഗോളി ഗ്രഹാം സ്റ്റാക്കിനെ കീഴടക്കാന്‍ ഹ്യൂമിനായില്ല. ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം കിക്കെടുത്ത ബെല്‍ഫോര്‍ട്ടും ലക്ഷ്യം കണ്ടു.

victory-enjoy

 

കൊല്‍ക്കത്തയുടെ അടുത്ത ഷോട്ട് തൊടുത്ത ദൗതിയും ലക്ഷ്യം കണ്ടു. തൊട്ടു പിന്നാലെ ബ്ലാസ്റ്റേഴ്‌സിനായി എല്‍ഹാദി എന്‍ഡോയെയുടെ ഊഴം. കിക്ക് ബാറിനു മുകളിലൂടെ പുറത്തേക്ക്. അത്‌ലറ്റിക്കോയുടെ മൂന്നാം ഷോട്ട് എടുക്കാനെത്തിയത് ബോര്‍ജ ഫെര്‍ണാണ്ടസ്. അതും ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്‌സിനായി നാലാം കിക്കെടുത്ത റഫീഖ് അനായാസം കൊല്‍ക്കത്തന്‍ വല കുലുക്കി. തൊട്ടു പിന്നാലെ കൊല്‍ക്കത്തയ്ക്കായി പന്തു തൊടുത്ത ജാവിയര്‍ ലാറയ്ക്കും പിഴച്ചില്ല. ഇതോടെ നിര്‍ണായകമായ അഞ്ചാം കിക്ക്. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്തത് പ്രതിരോധത്തിലെ വിശ്വസ്തന്‍ ഹെങ്ബര്‍ട്ട്. എന്നാല്‍ ഗോള്‍ കീപ്പര്‍ക്ക് നേരെ പാഞ്ഞ പന്തു ഗോളി ദേബ്ജിത്ത് മജുംദാര്‍ കാലുകൊണ്ട് തട്ടിയകറ്റി. അവസാന ഷൂട്ടൗട്ടിനായി കൊല്‍ക്കത്തയുടെ ജുവല്‍ രാജ ഷെയ്ഖ് എത്തി. ലക്ഷ്യം കൃത്യതയോടെ നിര്‍വഹിച്ച ജുവല്‍ രാജ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ഒരിക്കല്‍ കൂടി കിരീട ജേതാക്കളാക്കി.


 അഴിച്ചുപണിത് ബ്ലാസ്റ്റേഴ്‌സ്

രണ്ടാം പാദ സെമിയില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റം വരുത്തിയാണ് മുഖ്യ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്. ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദിക്ക് പകരം ഇംഗ്ലീഷ് താരം ഗ്രഹാം സ്റ്റാക്കിനെ കാവല്‍ക്കാരനാക്കി. ഹെയ്തി താരം ദിദിയര്‍ കാഡിയോക്ക് പകരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും കളത്തിലിറങ്ങി. രണ്ടു മഞ്ഞക്കാര്‍ഡ് കിട്ടി സസ്‌പെന്‍ഷന്‍ നേരിട്ട വിശ്വസ്തനായ കാവല്‍ക്കാരന്‍ ഹോസു കുരിയാസിനു പകരക്കാരനായി ഇഷ്ഫാഖ് അഹമ്മദ് ലെഫ്റ്റ് വിങ് ബാക്കായി പോരാട്ടത്തിനിറങ്ങി. ഡക്കന്‍സ് നാസണെ സ്‌ട്രൈക്കറാക്കി കോപ്പല്‍ തൊട്ടുപിന്നില്‍ മുഹമ്മദ് റാഫിയെ ആക്രമണത്തിനു നിയോഗിച്ചു.

തുടക്കം മഞ്ഞപ്പടയുടെ ആക്രമണത്തോടെ


മഞ്ഞയില്‍ കുളിച്ചാടിയ ഗ്യാലറിയെ സാക്ഷി നിര്‍ത്തി ഹ്യൂം ദായുടെ കിക്കോടെയാണ് കലാശപ്പോരിനു തുടക്കമായത്. ആദ്യ മിനുട്ടില്‍ തന്നെ അത്‌ലറ്റിക്കോ ഗോള്‍മുഖത്തെ വിറപ്പിച്ച് കൊമ്പന്‍മാര്‍ ആക്രണം പുറത്തെടുത്തു. എങ്കിലും ആദ്യ മിനുട്ടുകളിലെ മികച്ച അവസരങ്ങളെ സ്‌കോര്‍ ചെയ്യുന്നിടത്തേക്ക് എത്തിക്കാന്‍ കൊമ്പന്‍മാര്‍ക്കായില്ല.  അഞ്ചാം മിനുറ്റില്‍ കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ആദ്യ മുന്നേറ്റം നടത്തി. ഇയാന്‍ ഹ്യൂം നടത്തിയ മുന്നേറ്റം പക്ഷെ, ബ്ലാസ്റ്റേഴ്‌സ് ഗോളി ഗ്രഹാം സ്റ്റാക്കിന്റെ കൈകളില്‍ അവസാനിച്ചു. കൊണ്ടും കൊടുത്തും കളി മുന്നേറി.  34 ാം മിനുട്ടില്‍ കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ആദ്യ മാറ്റം വരുത്തി. മാര്‍ക്ക്വീ താരവും നായകനുമായ പ്രതിരോധത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആരോണ്‍ ഹ്യൂസിനെ പരുക്കിനെ തുടര്‍ന്ന് മടക്കി വിളിച്ച കോപ്പല്‍ പകരം എല്‍ഹാദി എന്‍ഡോയയെ കളത്തിലിറക്കി.

റാഫിയുടെ ഹെഡ്ഡറിന് ഫോണ്‍സെകയുടെ തിരിച്ചടി


മെക്‌സിക്കന്‍ തിരമാലകള്‍ തീര്‍ത്ത് ആര്‍പ്പു വിളിച്ച ബ്ലാസ്റ്റേഴ്‌സ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഫൈനല്‍ പോരിലെ ആദ്യ ഗോള്‍ പിറന്നു. 37ാം മിനുട്ടില്‍ മുഹമ്മദ് റാഫിയാണ് ഗ്യാലറിയെ ആവേശത്തിമിര്‍പ്പിലാക്കിയ ഗോള്‍ നേടിയത്. മെഹ്താബ് ഹുസൈന്‍ തൊടുത്ത കോര്‍ണര്‍ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി അത്‌ലറ്റിക്കോ വലയിലേക്ക് ചെത്തിയിട്ടു. ഗ്യാലറില്‍ മഞ്ഞപ്പട ആര്‍ത്തുല്ലസിക്കുമ്പോള്‍ സ്‌കോര്‍ 1-0. ഒരു ഗോളിനു പിന്നിലായതോടെ 43ാം മിനുട്ടില്‍ കീഗന്‍ പെരേരക്ക് പകരം പര്‍ബിര്‍ ദാസിനെ കൊല്‍ക്കത്തന്‍ പരിശീലകന്‍ മൊളീഞ്ഞോ കളത്തിലിറക്കി. തൊട്ടു പിന്നാലെ വംഗ ദേശം സമനില ഗോള്‍ നേടി. ഹെഡ്ഡറിലൂടെ തന്നെയായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചടി. സമീഗ് ദൗതി എടുത്ത കോര്‍ണര്‍ കിക്ക്  ഫോണ്‍സെക മികച്ചൊരു ഹെഡ്ഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടു. പന്തു ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പാഞ്ഞിറങ്ങുമ്പോള്‍ ഗോളി ഗ്രഹാം സ്റ്റാക്ക് നിശ്ചാലാവസ്ഥയിലായിരുന്നു. സൂപ്പര്‍ പ്രതിരോധ ഭടന്‍ സന്തേഷ് ജിങ്കാനെ നിഷ്പ്രഭമാക്കിയായിരുന്നു ഫോണ്‍സെകയുടെ ഹെഡ്ഡര്‍. സ്‌കോര്‍ 1-1.

[caption id="attachment_194561" align="alignnone" width="2400"]കൊല്‍ക്കത്തയ്ക്കായി ഹെന്‍ട്രിക് സെറിനോ ആദ്യ ഗോള്‍ നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായി ഹെന്‍ട്രിക് സെറിനോ ആദ്യ ഗോള്‍ നേടിയപ്പോള്‍[/caption]

 


വിജയ ഗോള്‍ ഒഴിഞ്ഞ രണ്ടാം പകുതി


കിരീടം മോഹിച്ച കൊമ്പന്‍മാര്‍ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമണം പുറത്തെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെല്‍േഫാര്‍ട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് മികച്ചൊരു മുന്നേറ്റം നടത്തി. എന്നാല്‍ ബെല്‍ഫോര്‍ട്ട് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി പറന്നു.  57 ാം മിനുട്ടില്‍ അത്‌ലറ്റിക്കോയുടെ ഫോണ്‍സെകയ്ക്ക് എതിര്‍ താരവുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരുക്കേറ്റു.  67ാം മിനുട്ടില്‍ കൊല്‍ക്കത്ത പരിശീലകന്‍ മൊളീഞ്ഞോ സൂപ്പര്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ പിന്‍വലിച്ച് ജാവി ലാറയെ ഇറക്കി.  77 ാം മിനുട്ടില്‍ മുഹമ്മദ് റാഫിയെ പിന്‍വലിച്ച് മുഹമ്മദ് റഫീഖിനെയും ഡക്കന്‍സ് നാസണ് പകരം അന്റോണിയോ ജര്‍മനെയും കോപ്പല്‍ കളത്തിലിറക്കി. 80ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടു. ബോക്‌സിനുള്ളില്‍ നിന്നു ലാല്‍റിന്‍ഡിക റാള്‍റ്റേ പായിച്ച ഷോട്ട് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പാഞ്ഞു. കളി അവസാന മിനുട്ടുകളിലേക്ക് കടന്നിട്ടും ലീഡ് നേടാനുള്ള ശ്രമങ്ങള്‍ ഇരു ഭാഗത്തു നിന്നുമുണ്ടായില്ല. അഞ്ച് മിനുട്ട് ഇഞ്ച്വറി ടൈം. 92ാം മിനുട്ടില്‍ ഹെങ്ബര്‍ട്ടിന്റെ മികച്ചൊരു രക്ഷപ്പെടുത്തലില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടു. പോരാട്ടം അധിക സമയത്തേക്ക്.

പൊരുതാന്‍ മറന്ന് ഇരുപക്ഷവും


അധിക സമയ കളിയില്‍ ഊര്‍ജമെല്ലാം നഷ്ടപ്പെട്ടു താരങ്ങള്‍ പൊരുതാന്‍ മറന്നു പോയി. മികച്ച മുന്നേറ്റങ്ങളൊന്നും അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ പിറന്നില്ല. അവസാന മിനുറ്റില്‍ ലഭിച്ച അവസരം ബ്ലാസ്‌റ്റേഴ്‌സിനു മുതലാക്കാന്‍ കഴിയാതെ വന്നതോടെ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്.

victory-enjoy




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  41 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago