ദേശീയ നഗര ഉപജീവന മിഷന്; പദ്ധതികള്‍ക്ക് രൂപം നല്കി
ചാവക്കാട്: ദേശീയ നഗര ഉപജീവന മിഷന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ക്ക് ചാവക്കാട് നഗരസഭ രൂപം നല്കി. തൊഴില്‍ രഹിതരായ വിദ്യാസമ്പന്നര്‍ക്ക് തൊഴില്‍ പരിശീലനം, ജോലി ഉറപ്പുവരുത്തല്‍, തൊഴില്‍ ദാനത്തിന് സാധ്യതയുള്ള പദ്ധതികള്‍ക്ക് ഗ്രൂപ്പ് അടിസ്ഥനത്തില്‍ മൂന്നുലക്ഷവും വ്യക്തികള്‍ക്ക് രണ്ടു ലക്ഷവും ധനസഹായം നല്കല്, സ്ത്രീകളുടെ യൂനിറ്റുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള പദ്ധതികള്‍, വഴിയോരകച്ചവടക്കാരുടെ പുനരധിവാസം, അവര്‍ക്ക് കച്ചവടത്തിനുള്ള സഹായവും ലൈസന്‍സും എന്നിവ ലഭ്യമാക്കല്‍ എന്നീ പദ്ധതികള്‍ക്കാണ് ശില്പശാലയില് രൂപരേഖ തയാറാക്കിയത്. ശില്പശാല കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് എന്‍.കെ അക്ബര്‍ അധ്യക്ഷനായി. എന്‍.യു.എല്‍.എം - നാഷണല്‍ അര്‍ബണ്‍ ലൈവ്ഹുഡ് മിഷന് ഫാക്കല്‍റ്റികളായ ടി.ജെ ജയ്സണ്‍, സി. ലിപ്സണ്‍ എന്നിവര്‍ ശില്പശാലയില് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. വഴിയോര കച്ചവട യൂനിയന്‍ ജില്ലാ സെക്രട്ടറി കെ. വേണുഗോപാല്‍, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എം.ബി രാജലക്ഷ്മി, പ്രതിപക്ഷനനേതാവ് കെ.കെ കാര്‍ത്യാനി എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേര്‍സണ്‍ മഞ്ജുഷാ സുരേഷ് സ്വാഗതവും സി.ഡി.എസ് ചെയര്‍പേര്‍സണ്‍ പ്രീജ ദേവദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."