HOME
DETAILS
MAL
'മോദി നോട്ട് നിരോധിച്ചും പിണറായി അരി നിരോധിച്ചും ജനങ്ങളെ പൊറുതിമുട്ടിക്കുന്നു'
backup
December 18 2016 | 22:12 PM
ആലപ്പുഴ: കേന്ദ്രത്തില്‍ മോദി നോട്ട് പിന്‍വലിച്ച് ദേശീയ ദുരന്തം സമ്മാനിച്ചപ്പോള്‍ കേരളത്തില്‍ പിണറായി റേഷനരി പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കെ.എസ്.ആര്.ടി. സി ജീവനക്കാരുടെ ശമ്പളം മാസം പകുതി പിന്നിട്ടിട്ടും നല്‍കിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശമ്പളം ഒരു ദിവസം വൈകിയപ്പോള്‍ സമരം ചെയ്ത സി.ഐ.ടി.യു യൂനിയന്കാര് ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."