തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്നു
അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്‍ഡ്രേ കാര്‍ലോവ് കൊല്ലപ്പെട്ടു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ അജ്ഞാതന്റെ വെടിയേറ്റാണ് കാര്‍ലോവ് കൊല്ലപ്പെട്ടത്.
അക്രമി അലെപ്പോയിലെ സാഹചര്യങ്ങളെപ്പറ്റി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്ന് തുര്‍ക്ക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സ്ഥലത്തു നിന്ന് ഞാന്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.
Read More... ‘അലെപ്പോയെ മറക്കരുത്’- വെടിയുതിര്‍ത്ത ശേഷം അക്രമിയുടെ ആക്രോശം- വീഡിയോ
സുരക്ഷാ സേനയുടെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടതായി തുര്‍ക്കി സര്‍ക്കാര്‍ ചാനലായ അനാദോലു റിപ്പോര്‍ട്ട് ചെയ്തു.
ഒരു ഫോട്ടോ എക്‌സിബിഷനില്‍ സംസാരിക്കുന്നതിനിടെയാണ് കാര്‍ലോവിനു വെടിയേറ്റത്. പിറകില്‍ നിന്ന് നിരവധി തവണ വെടിയേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."