നോട്ട് അസാധുവാക്കല്‍ ജനങ്ങളെ ദരിദ്രരാക്കിയെന്ന് രാഹുല്‍ ഗാന്ധി
ലക്നോ: നോട്ട് അസാധുവാക്കല്‍വഴി സര്‍ക്കാര്‍ ലക്ഷ്യം വച്ചത് കര്‍ഷകരേയും തൊഴിലാളികളേയുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കള്ളപ്പണക്കാരെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു പറഞ്ഞാണ് നോട്ട് അസാധുവാക്കിയത്. എന്നാല്‍ ഇത് തിരിച്ചടിച്ചുവെന്നുമാത്രമല്ല കള്ളപ്പണക്കാര്‍ക്ക് ഒരു പോറലുപോലും ഏല്‍പ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുനിന്നും അഴിമതിയുടെ വേര് പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. ഇതിന് ഏത് തരത്തിലുള്ള സഹായവും സര്‍ക്കാറിനും ബി.ജെ.പിക്കും നല്കാന് തങ്ങള്‍ തയാറാണ്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ അഴിമതിക്കെതിരായല്ല മറിച്ച് രാജ്യത്തെ പാവങ്ങള്‍ക്കെതിരായി മാറുകയാണുണ്ടായത്. വിത്തും വളവും വാങ്ങി കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ദിവസവും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. 60 ശതമാനം രാജ്യസമ്പത്തും ഒരു ശതമാനത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."