അനധികൃത ശരീഅത്ത് കോടതികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി നിരോധിച്ചു
ചെന്നൈ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കോടതികള്‍ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട്ടില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കോടതികള്‍ക്കാണ് നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. അംഗീകാരമില്ലാത്ത ശരീഅത്ത് കോടതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് നാലാഴ്ചക്കകം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗളും ജസ്റ്റിസ് എം. സുന്ദരും ഉള്‍പ്പെട്ട ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസിയായ അബ്ദുറഹിമാന് ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി അംഗീകാരമില്ലാത്ത ശരീഅത്ത് കോടതി നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
മക്കാ മസ്ജിദില്‍ പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കൗണ്‍സില്‍ കോടതിക്ക് സമാനമായി പ്രവര്‍ത്തിക്കുന്നതായും വിവാഹമോചനം ഉള്‍പ്പെടെയുള്ളവ അനുവദിച്ചുകൊണ്ട് ഉത്തരവിടുന്നതായും ഹരജിക്കാരന് കോടതിയെ ബോധിപ്പിച്ചിരുന്നു.
താനും ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതൊടെ ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിട്ടും ശരീഅത്ത് കോടതി വിവാഹമോചനം വിധിച്ചെന്നും ഹരജിക്കാരന് പറഞ്ഞിരുന്നു.
തന്റെ കക്ഷി ഉള്‍പ്പെടെയുള്ള നിരപരാധികളുടെ അവകാശം സംരക്ഷിക്കാനായാണ് കോടതിയെ സമീപിച്ചതെന്ന് കേസില്‍ ഹരജിക്കാരനായി ഹാജരായ സീനിയര്‍ കോണ്‍സല്‍ എ. സിറാജുദ്ദീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."