കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കം
തേഞ്ഞിപ്പലം: 48മത് കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ് മീറ്റിനു സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ തുടക്കമായി. 99 കോളജുകളില്‍ നിന്നു 1200 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മീറ്റിന്റെ ആദ്യ ദിനത്തില്‍ സര്‍വകലാശാല റെക്കോര്‍ഡ് ഭേദിച്ച് ലോങ് ജംപില്‍ 7.69 ദൂരം ചാടി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ വൈ മുഹമ്മദ് അനീസ് താരമായി.
2000ത്തില്‍ കേരള വര്‍മയിലെ പ്രമോദ്്് സ്ഥാപിച്ച 7.41 എന്ന ദൂരമാണ് മുഹമ്മദ് അനീസ് തകര്‍ത്തത്. റിയോ ഒളിംപിക്‌സില്‍ 400 മീറ്ററില്‍ മത്സരിച്ച മുഹമ്മദ് അനസിന്റെ സഹോദരനാണ് അനീസ്. നിലവില്‍ 7.56 എന്ന ദേശീയ റോക്കോര്‍ഡും അനീസിന്റെ പേരിലാണ്.
ഇന്നലെ മീറ്റില്‍ നാലു ഫൈനല്‍ മത്സരങ്ങളാണ് അരങ്ങേറിയത്. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ എസ് അഭിലാഷ് ഇന്നലെ ഷോര്‍ട്പുട്ടില്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ഡിസ്‌കസ്് ത്രോയില്‍ മേഴ്‌സി കോളജ് പാലക്കാടിന്റെ സോഫിയ എം 37.39 ദൂരം എറിഞ്ഞ് സ്വര്‍ണപ്പതക്കം സ്വന്തമാക്കിയപ്പോള്‍ ഹൈ ജംപില്‍ വിമല കോളജ് തൃശ്ശൂരിന്റെ ശ്രീഷ്മ രാജന്‍ ആദ്യ ദിനത്തെ മറ്റൊരു സുവര്‍ണ താരമായി.
മത്സര ഫലങ്ങള്‍: ലോങ് ജംപ്- 1. മുഹമ്മദ് അനീസ് (ശ്രീ കൃഷ്ണ കോളജ് ഗുരുവായൂര്‍), 2. ജാഫിന്‍ കെടി (ക്രൈസ്റ്റ് കോളജ്), 3. മുഹമ്മദ് അനീസ് പി.ടി (ശ്രീ കൃഷ്ണ കോളജ്). ഷോട്പുട്ട്- (ആണ്‍)1. അഭിലാഷ് എസ്(ക്രൈസ്റ്റ് കോളജ്), 2. മുഹമ്മദ് ഫൈസല്‍ (ക്രൈസ്റ്റ്), 3. സൈദ് ശിഹാബുദ്ദീന്‍ (പി.എസ്.എം.ഒ). ഡിസ്‌കസ് ത്രോ- 1. സോഫിയ എം ഷാജു (മേഴ്‌സി കോളജ് പാലക്കാട്), 2. റീമാനത്ത് (ടീച്ചിങ് ഡിപ്പാര്‍ട്‌മെന്റ്- കാലിക്കറ്റ് യു.സിറ്റി), 3. അമൃത .കെ.എം(മേഴ്‌സി കോളജ്). ഹൈ ജംപ്- 1. ശ്രീഷ്മ രാജന്‍ (വിമല കോളജ് തൃശ്ശൂര്‍), 2. ജിസ്മി എം.പി (മേഴ്‌സി കോളജ്), ശ്രുതി ലക്ഷ്മി (മേഴ്‌സി കോളജ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."