സൗത്ത് ബീച്ചിലെ അനധികൃത പാര്‍ക്കിങ് ദുരിതമാകുന്നു
കോഴിക്കോട്: സൗത്ത് ബീച്ചിലെ അനധികൃത പാര്‍ക്കിങ് വാഹനങ്ങള്‍ക്ക് തലവേദനയാവുന്നു.
അപകടകരമായ നിലയില്‍ സൗത്ത് ബീച്ച് റോഡിലാണ് ലോറി, ടൂറിസ്റ്റ് ബസ് എന്നിവ പാര്‍ക്ക് ചെയ്യുന്നത്. ബീച്ചിലെ പരിപാടികള്‍ക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പൊലിസ് നിര്‍ദേശം നല്‍കാറുണ്ടെങ്കിലും ചില ദീര്‍ഘദൂര യാത്രാ വാഹനങ്ങളും ചരക്കുലോറികളും ഇതു തുടരുകയാണ്.
അവശ്യ സര്‍വിസുകള്‍ക്കു പോലും റോഡിലൂടെ പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് നിരന്തരം അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കോതിപ്പാലം അപ്രോച്ച് റോഡ് തുറന്നതു മുതല്‍ പ്രസ്തുത റോഡിലൂടെയുള്ള തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് റോഡുമായി ബന്ധിപ്പിക്കുന്ന ജങ്ഷനു സമീപവും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നുണ്ട്. നിലവില്‍ സൂചനാ ബോര്‍ഡുകളോ മറ്റോ ഇവിടെ സ്ഥാപിക്കാത്തതും പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് അനുകൂലമായ ഘടകമാണ്.
അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും അവഗണ തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്ന് കുറ്റിച്ചിറ ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ ബോഡി യോഗം അറിയിച്ചു.
വൈസ് പ്രസിഡന്റ് എന്‍.പി ലിയാക്കത്തലി അധ്യക്ഷനായി. അഡ്വ. എസ്.വി ഉസ്മാന്‍കോയ, കെ. മൊയ്തീന്‍കോയ, കെ.പി അബ്ദുല്ലക്കോയ, അബ്ദുല്‍ ലത്തീഫ്, അര്‍ഷുല്‍ അഹമ്മദ്, ഇ.ടി അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."