HOME
DETAILS
MAL
എം.എസ്.എഫ് അറബിക് പ്രസംഗ മത്സരം ശ്രദ്ധേയമായി
backup
December 20 2016 | 04:12 AM
കോഴിക്കോട്: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അറബിക് വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരം ശ്രദ്ധേയമായി. മുഹമ്മദ് അര്‍ഷദ് എം.ടി ( അല്‍ജാമിഅത്തുല്‍ ഇസ്്‌ലാമിയ്യ നജ്മുല്‍ ഹുദ , മഞ്ചേരി ) ഒന്നാം സ്ഥാനവും ഹിബ റഷീദ് ( സുല്ലമുസ്സലാം അറബിക് കോളജ് , അരീക്കോട് ) രണ്ടാം സ്ഥാനവും മിദ്‌ലാജ് ( അല്‍ജാമിഅത്തുല്‍ ഇസ്്‌ലാമിയ്യ നജ്മുല്‍ ഹുദ , മഞ്ചേരി ) മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാഷ് പ്രൈസ് മിസ്ഹബ് കീഴരിയൂര്‍ സമ്മാനിച്ചു. ചടങ്ങില്‍ കെ.ടി റഊഫ് അധ്യക്ഷനായി. ഉത്തര്‍പ്രദേശ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഡോ. മതീന്‍ ഖാന്‍ മുഖ്യാതിഥിയായിരുന്നു . സി.ടി മുഹമ്മദ് ഷരീഫ്, സാബിത്ത് മായനാട് , സ്വാഹിബ് മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."