ചിത്രാഞ്ജലി അഖില കേരള നഴ്‌സറി കലോത്സവം
കോഴിക്കോട്: ചിത്രാഞ്ജലി 35ാമത് അഖില കേരള നഴ്‌സറി കലോല്‍സവം 2017 ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ വച്ച് നടക്കും.
മല്‍സരത്തിലേക്ക് ഒരു വിദ്യാലയത്തില്‍ നിന്നും സോളോ ഇനത്തില്‍ രണ്ട് പേര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഏഴ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. ആറു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. ഒരു കുട്ടിക്ക് ഒരു ഇനത്തിന് 100 രൂപയാണ് ഫീസ്.
പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാലയ അധികൃതര്‍ മുഖേന സാക്ഷ്യപത്രത്തോടെ 2017 കണ്‍വീനര്‍, 35ാമത് നഴ്‌സറി കലോല്‍സവം, മാതാ എ.സി സര്‍വിസ് സെന്റര്‍, ന്യൂ ഇന്ത്യ കോംപ്ലക്‌സ്, പി.ഒ പുതിയറ, കോഴിക്കോട് 673004 എന്ന വിലാസത്തില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895234333, 9446453855, 996442188 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഓരോ വിദ്യാര്‍ഥിയുടെയും വയസ്സു തെളിയിക്കുന്ന സാക്ഷ്യപത്രവും വച്ചിരിക്കണം.
ആറ് വയസ്സിന് (31.01.2017) താഴെയുള്ള നഴ്‌സറി കുട്ടികള്‍ക്ക് മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ എം. അരവിന്ദാക്ഷന്‍, കെ.എ നൗഷാദ്, കെ പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."