HOME
DETAILS
MAL
'ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല'
backup
December 20 2016 | 05:12 AM
കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്‍പോട്ടുപോകാന്‍ കഴിയില്ലെന്ന് കെ. മുരളീധരന്‍.
ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളോടു സഹകരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. സീനിയര്‍ നേതാവായ ഉമ്മന്‍ ചാണ്ടിയുടെ കൂടെ സൗകര്യം കണക്കിലെടുത്ത് വേണം രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി.സി.സി പുനസംഘടനയില്‍ ഐ ഗ്രൂപ്പിന് അപ്രമദിത്വമില്ല. ആര്‍ക്കും മുറിവേറ്റുവെന്ന പരാതി പറയുന്നതില്‍ കാര്യമില്ലെന്നും പരാതിയുണ്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."