HOME
DETAILS

അറിയണം അരീക്കോട് പണിയ കോളനിക്കാരുടെ ദുരിതജീവിതം

  
backup
December 20 2016 | 05:12 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%95%e0%b5%8b

പുല്‍പ്പള്ളി: ആകെ 12 സെന്റ്സ്ഥലം. 14 വീടുകള്‍, 19 കുടുംബം, ജനിച്ചു മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 52 അംഗങ്ങള്‍, ചോര്‍ന്നൊലിക്കുന്ന വീടുകള്‍, മലമൂത്രവിസര്‍ജനത്തിനു പോലും അയല്‍വാസികളുടെ സ്ഥലങ്ങളെ ആശ്രയിച്ചുവേണം...ഇതൊക്കെയാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ 15ാം വാര്‍ഡിലെ അരീക്കോട് പണിയ കോളനി. പൊതുവെ ആദിവാസി കോളനികള്‍ വയനാട്ടില്‍ വനത്തിനുള്ളിലോ വനാതിര്‍ത്തിയിലോ ആയിരിക്കും. എന്നാല്‍ അരീക്കോട് പണിയ കോളനി ഇതില്‍നിന്നു വിഭിന്നമായി വനത്തില്‍നിന്ന് ഏറെ ദൂരെയാണു സ്ഥിതിചെയ്യുന്നത്.
പൊതുവെ ആദിവാസി കോളനികള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ടെങ്കിലും അരീക്കോട് പണിയ കോളനിയുടെ സ്ഥിതി അതിലും ദയനീയമാണ്. വാസയോഗ്യമായ വീട് ഇവര്‍ക്കൊരു സ്വപ്‌നംമാത്രമാണ്. വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വീട് അനുവദിച്ചാലും കാര്യമില്ല. ഇവര്‍ക്കാവശ്യം ഭൂമിയാണ്. പലരും പറയുന്നതു വിശ്വസിച്ചു വനത്തില്‍ കൈയേറാനും ഇവര്‍ പോയിരുന്നു. എന്നാല്‍ ഇതൊരു കബളിപ്പിക്കല്‍ മാത്രമാണെന്ന തിരിച്ചറിവുണ്ടായതോടെ ഇവര്‍ മടങ്ങിപ്പോന്നു. ഒരു തുണ്ടുഭൂമിക്കായി കോളനിക്കാര്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫിസുകളില്ല.
മുന്‍ സര്‍ക്കാരിന്റെ 'ആശിക്കും ഭൂമി' ഇവര്‍ക്ക് മോഹിപ്പിക്കുന്ന ഭൂമിമാത്രമായിരുന്നു. കോളനിയില്‍ മരിച്ചു ശവമടക്കണമെങ്കില്‍ രണ്ട് കിലോമീറ്ററകലെ വനത്തില്‍പോകണം. കോളനിയില്‍ വീടുകള്‍ അടുത്തടുത്തു നില്‍ക്കുന്നതിനാല്‍ രോഗങ്ങള്‍ ഇവരുടെ സന്തതസഹചാരികളാണ്. ഭക്ഷണം പാകംചെയ്യാന്‍ ഒരു കഷ്ണം വിറകുവേണമെങ്കില്‍ രണ്ട് കിലോമീറ്ററകലെ നെയ്ക്കുപ്പ വനത്തില്‍ പോകണം. വല്ലപ്പോഴും ലഭിക്കുന്ന കൃഷിപ്പണി ഉപേക്ഷിച്ചു വിറകുണ്ടാക്കാന്‍ പോകുന്നതും ഇവര്‍ക്കൊരു പണിതന്നെയാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചെട്ടിമാരുടെ പണിയാളന്മാരായി എത്തിയവരാണ് അരീക്കോട് കോളനിക്കാര്‍. അന്നൊക്കെ വയലിലും കരയിലുമായി എന്നും പണിയുണ്ടായിരുന്നു. നഷ്ടം വന്നതോടെ ചെട്ടിമാര്‍ കൃഷി ഉപേക്ഷിച്ചതോടെ ഈ പാവങ്ങളുടെ അന്നംമുട്ടുകയായിരുന്നു. കോളനിയിലെ പകുതിയോളമാളുകള്‍ക്ക് റേഷന്‍ കാര്‍ഡ്‌പോലുമില്ല. കോളനിയിലെ മൂന്നു വീടുകളില്‍ മാത്രമാണു വൈദ്യുതി എത്തിയിരിക്കുന്നത്. ഇതിനായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടുത്തകാലത്ത് കോളനിയില്‍ നിര്‍മിച്ച വീട് പോലും ചോര്‍ന്നൊലിക്കുകയാണ്. നിര്‍മാണത്തിലെ അപാകതമൂലം അടുപ്പ് കത്തിച്ചാല്‍ പുകമുഴുവന്‍ വീടിനുള്ളില്‍ നിറഞ്ഞു പുറത്തു കഴിയേണ്ട അവസ്ഥയാണു കോളനിയിലെ കൃഷ്ണന്‍കുട്ടിക്കും കുടുംബത്തിനുമുള്ളത്.
അരീക്കോട് പണിയ കോളനിക്കാര്‍ക്കു കയറിക്കിടക്കാന്‍ ഒരു തുണ്ടുഭൂമിക്കായി പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് വാര്‍ഡ്‌മെമ്പര്‍ സുചിത്രരാജന്‍ പറഞ്ഞു. മാറിമാറി വന്ന ഭരണാധികാരികള്‍ കോളനിയോടു കാണിച്ച അവഗണനയുടെ ഫലമാണ് ഇവര്‍ ഇന്നനുഭവിക്കുന്നത്. മനുഷ്യരാണെന്ന പരിഗണനപോലും ഇവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുചിത്ര പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago