വ്യാപാരികളുടെ മേലുള്ള ബാങ്കുകളുടെ അമിത ചൂഷണം ഒഴിവാക്കണമെന്ന്
അങ്കമാലി: രാജ്യം കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് നീങ്ങുമ്പോള്‍ വ്യാപാരികളുടെ മേലുള്ള ബാങ്കുകളുടെ അമിത ചൂഷണം ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖല നേതൃത്വ യോഗം ആവശ്യപ്പെട്ടു.
കറന്‍സി രഹിത ഇടപാടുകളില്‍ വ്യാപാരികള്‍ കൂടുതലായി ആശ്രയിക്കുന്നത് സ്വൊയിപ്പിന്‍ മെഷിനുകളെയാണ്. സൊയിപ്പിന്‍ മെഷിനുകള്‍ക്ക് ബാങ്കുകള്‍ ഇപ്പോള്‍ ഈടാക്കി കൊണ്ടിരിക്കുന്ന അമിത മാസ വാടകയും ലേറ്റ്‌സെറ്റിന്‍മെന്റ് ഫീ തുടങ്ങിയ അനാവശ്യ ചാര്‍ജ്ജുകളും ഒഴിവാക്കണമെന്നും ഡെബിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്ന സര്‍വീസ് ചാര്‍ജ്ജ് ഇളവ് വീണ്ടും തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. നേതൃത്വ യോഗം ജില്ല വൈസ് പ്രസിഡന്റ് കെ എം ദേവസിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ മേഖല പ്രസിഡന്റ് ജോജി പീറ്റര്‍ അധ്യക്ഷത വഹിച്ചു.
കെ.എ ഉണ്ണികൃഷ്ണന്‍, പോള്‍ പി കുരിയന്‍, എം.യു മാര്‍ട്ടിന്‍, സാജു ചാക്കോ, എഫ്രേംപാറയ്ക്ക, പോളി വല്ലുരാന്‍, കെ.എസ് ബാബു, എം.ജി സഹദേവന്‍, പി.ഡി ഏല്യാസ്, തൊമ്മി പൈനാടത്ത്, പി.വി പീലീപ്പോസ്, ജോജോ കോരത്. ജെയ്ക്കബ് കോട്ടയ്ക്കല്‍, ഷാഗിന്‍ കണ്ടത്തില്‍, ഒ.വി സ്റ്റാന്‍ലി, സാബു സെബാസ്റ്റ്യന്‍, വര്‍ഗീസ് ചിറ്റനപ്പിളളി, തോമസ് വിതയത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."