പാലേപടിയന്‍ മനാഫ് കുടുംബ സഹായസമിതി രൂപീകരിച്ചു
വഴിക്കടവ്: പിതാവും മാതാവും മരണപ്പെട്ടതോടെ അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചു. വഴിക്കടവ് ആലപ്പൊയിലിലെ പാലേപടിയന്‍ മനാഫ്-ഹഫ്‌സത്ത് എന്നിവര്‍ മരിച്ചതോടെയാണ് പറക്കമുറ്റാത്ത ഇവരുടെ മൂന്നുമക്കളും തീര്‍ത്തും അനാഥരായത്. മാറാരോഗം വന്ന് മൂന്നുവര്‍ഷം മുമ്പാണ് മനാഫ് ഈ ലോകത്താട് വിടപറഞ്ഞത്.
കഴിഞ്ഞദിവസം നാടുകാണി ചുരത്തിലുണ്ടായ വാഹനാപകടത്തിത്തില്‍ 13, 9, 6 വയസുള്ള മക്കളെ തനിച്ചാക്കി ഹഫ്‌സത്തും വിടപറഞ്ഞു. പൂവത്തിപ്പൊയില്‍ മുഹിമ്മാത്തുല്‍ ഇസ്‌ലാം സംഘവും പൗരപ്രമുഖരും നാട്ടുകാരും ചേര്‍ന്ന കമ്മിറ്റിയാണ് സഹായസമിതി രൂപീകരിച്ചത്. കെ.പി ഹുസൈന്‍ ഹാജി ചെയര്‍മാനും കരുവാത്ത് മുഹമ്മദ് കണ്‍വീനറും ആലിപ്പ ആലങ്ങാടന്‍ ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. സമിതിരൂപീകരണ യോഗം സി.കെ ഹനീഫ ദാരിമി ഉദ്ഘാടനം ചെയ്തു. സല്‍മാന്‍ റഹ്മാനി അധ്യക്ഷനായി. കരുമാരോട് കരീം സംസാരിച്ചു. ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും തീരുമാനമായി. സുമനസുകളുടെ സഹായമുണ്ടാവണമെന്ന് സമിതി അഭ്യര്‍ഥിച്ചു. ഫോണ്‍: 9995131635.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."