ദേശീയ ചാംപ്യന്‍ഷിപ്പിന് കടുങ്ങപുരം ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍
പുഴക്കാട്ടിരി: ഇന്ന് മുതല്‍ 26 വരെ ഡല്‍ഹിയില്‍ നടക്കുന്ന പതിനൊന്നാമത് ദേശീയ ഫ്‌ലോര്‍ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ പങ്കെടുക്കും.
തുടര്‍ച്ചയായി നാലുവര്‍ഷങളിലായി സംസ്ഥാന ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാലയത്തിലെ കെ.കെ റിന്‍ഷിത, എം അയിശ നജീബ, പി.കെ ശരണ്യമോള്‍, നിഹാല അര്‍ഷിന്‍ എന്നീ കായികതാരങളാണ് സംസ്ഥാന ടീമില്‍ ഇടം നേടിയത്. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര ഇന്‍ഡോര്‍ ഹോക്കിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിന്‍ഷിത ഈ ടീമിലും ഇടം നേടിയിട്ടുണ്ട്. കായികാധ്യാപകരായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വി ഗിരീഷ് കുമാര്‍ എന്നിവരാണ് കേരള ടീമിന്റെ പരിശീലകര്‍.
ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി പുറപ്പെടുന്ന കായികതാരങളെ പി.ടി.എ പ്രസിഡന്റ് ടി അബ്ദുള്‍ റസാഖ്, എസ്.എം.സി ചെയര്‍മാന്‍ കരുവാടി കുഞ്ഞാപ്പ, എം.ടി.എ പ്രസിഡന്റ് സുഹറ നെച്ചിത്തടത്തില്‍, വാര്‍ഡ് അംഗം മുഹമ്മദ് ഫസലുദ്ദീന്‍ ഇ, പ്രിന്‍സിപ്പല്‍ എസ് രാധാമണി, ഹെഡ് മാസ്റ്റര്‍ കെ.പി ഗോപിനാഥന്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."