HOME
DETAILS
MAL
തിരൂരിലെ മദ്യവില്‍പ്പനശാലയില്‍ മോഷണം
backup
December 20 2016 | 07:12 AM
തിരൂര്‍: കെ.ജി പടിയിലെ മദ്യവില്‍പ്പനശാലയില്‍ മോഷണം. ഇന്നലെ രാത്രിയിലാണ് കെട്ടിടത്തിന്റെ പിറകുവശത്തെ ചുമര് തുരന്ന് മോഷ്ടാക്കള്‍ മദ്യവില്പ്പനശാലയ്ക്കുള്ളില് കടന്നത്.
22000 രൂപയുടെ മദ്യം നഷ്ടപ്പെട്ടതായി മദ്യശാല ജീവനക്കാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മലപ്പുറത്തു നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുത്തു. മോഷണം നടന്നതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് മദ്യശാല തുറന്നുപ്രവര്‍ത്തിച്ചത്.
അതുവരെ പരിശോധനക്കായി സ്ഥാപനം അടച്ചിടുകയായിരുന്നു. ഇതു മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് മദ്യശാല അടച്ചിട്ടതു ചോദ്യം ചെയ്ത് ഏതാനും പേര് പ്രതിഷേധിച്ചത്. എന്നാല്‍ മോഷണ വിവരം അറിഞ്ഞതോടെ പ്രതിഷേധിച്ചവര്‍ പിന്‍വാങ്ങി. സംഭവത്തില്‍ തിരൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."