നദീറിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലിസ് അറസ്റ്റു ചെയ്തതിനു ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവര്ത്തകന് നദീറിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. ബാലുശ്ശേരിയിലെ വീട്ടിലാണ് പൊലിസ് റെയ്ഡ് നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല.
നേരത്തെ, മാവോയിസ്റ്റ് ബന്ധമാരോപിച്ച് നദീറിനെ പൊലിസ് അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. നദീറിനെതിരേ വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലാത്തതിനാലാണ് വിട്ടയക്കുന്നതെന്നാണ് പൊലിസ് പറഞ്ഞത്. കണ്ണൂരില്‍ ആറളം കോളനി സന്ദര്‍ശിച്ചെന്നാരോപിച്ച് മാവോയിസ്റ്റ് ബന്ധം ചുമത്തി ഇന്ന് രാവിലെയാണ് നദീറിനെ പൊലിസ് അറസ്റ്റു ചെയ്തത്.
കേസില്‍ യു.എ.പി.എ വകുപ്പ് ചേര്‍ത്തായിരുന്നു പൊലിസ് കേസെടുത്തത്. എന്നാല്‍ അന്വേഷണം തുടരുമെന്നും പൊലിസ് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും പൊലിസ് അറിയിച്ചിരുന്നു.അറസ്റ്റ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ കണ്ണൂര്‍ എസ്.പി ഉത്തരവിടുകയായിരുന്നു.
അനാവശ്യമായി പൊലിസ് യു.എ.പി.എ ചുമത്തുന്നതിനെതിരേ നേരത്തെ ഭരണപരിഷ്കാര കമിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ നേതാക്കളും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവരികയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."