നഴ്സിങ്, പാരാമെഡിക്കല്‍ പ്രവേശനം; അപേക്ഷ മെയ് 25 മുതല്‍ ജൂണ്‍ പത്തുവരെ
സര്‍ക്കാര്‍, സ്വാശ്രയ കോളജുകളില്‍ നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി നഴ്സിങ്, ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്.സി ഓപ്ടോമെട്രി, ബാച്ച്ലര് ഓഫ് ഫിസിയോതെറപ്പി, ബാച്ച്ലര് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജി, ബാച്ച്ലര് ഓഫ് കാര്‍ഡിയോ വസ്കുലര്‍ ടെക്നോളജി, ബി.ഫാം, ഡോക്ടര്‍ ഓഫ് ഫാര്‍മസി, ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫാം.ഡി കോഴ്സിന്റെ കാലാവധി ആറു വര്‍ഷവും മറ്റു കോഴ്സുകളുടേതു നാലു വര്‍ഷവുമാണ്.
പ്രായപരിധി: അപേക്ഷാര്‍ഥികള്‍ 2016 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായവരായിരിക്കണം.
തെരഞ്ഞെടുപ്പിന് എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷന്. ജനറല്‍ വിഭാഗത്തിന് 600 രൂപയാണ് അപേക്ഷാ ഫീസ്, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 300 രൂപ.
മെയ് 25 മുതല്‍ ജൂണ്‍ 10വരെ www. lbscetnre.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ പ്രിന്റെടുത്ത് ചെലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ 2016 ജൂണ്‍ 15നകം കിട്ടത്തക്കവിധം അയക്കണം.
യോഗ്യത, മറ്റു വുശദവിവരങ്ങള് എന്നിവ അറിയുന്നതിന്: www. lbscetnre.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."