മോദി വസ്ത്രങ്ങള്‍ മാറ്റുന്നതു പോലെയാണ് ആര്‍ബിഐ ചട്ടങ്ങള്‍ മാറ്റുന്നതെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച വിഷയത്തില്‍ റിസര്‍വ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്ത്രങ്ങള്‍ മാറ്റുന്നതു പോലെയാണ് നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ആര്‍ബിഐ മാറ്റുന്നതെന്ന് രാഹുല്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനും ഇതിനോടകം പല നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസവും പുതിയ നിയന്ത്രണം കൊണ്ടുവന്നു.
ഈ മാസം മുപ്പതു വരെ അസാധുവായ നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാനാകൂവെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അറിയിച്ചു. കൂടുതല്‍ തുകയുമായി എത്തുന്നവര്‍ ബാങ്കുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി.
എന്നാല്‍ പഴയ എത്ര നോട്ടുകള്‍ വേണമെങ്കിലും നിക്ഷേപിക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി വന്‍തുകകള്‍ നിക്ഷേപിക്കുമ്പോള്‍ ചോദ്യം ചെയ്‌തേക്കുമെന്നുമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."