HOME
DETAILS

ജയ്റ്റ്‌ലിക്കും ആര്‍.ബി.ഐക്കും വിശ്വാസ്യതയില്ലെന്ന് ചിദംബരം

  
backup
December 20 2016 | 12:12 PM

chidanbaram-against-cg-skkr


ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിലെ നിലപാട് മാറ്റത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്.

കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും ആര്‍.ബി.ഐക്കും വിശ്വാസ്യതയില്ലെന്ന് ചിദംബരം പറഞ്ഞു.

നിക്ഷേപങ്ങള്‍ക്ക് ദിവസവും ഓരോ നിയമം നിര്‍മിക്കുന്ന ധനമന്ത്രിയിലും ആര്‍.ബി.ഐയിലും പൊതുജനത്തിന് വിശ്വസിക്കാനാവില്ല.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം നടപ്പാക്കി. നവംബര്‍ 11 നാണ് ധനകാര്യമന്ത്രി നിരോധനം സ്ഥിരീകരിച്ചത്. നിക്ഷേപങ്ങള്‍ക്ക് ഒരോ നിയമങ്ങളുമായി ആര്‍.ബി.ഐ രംഗത്ത് വരുമ്പോള്‍ അതില്‍ മാറ്റം വരുത്തി ജയ്റ്റ്‌ലി രംഗത്തെത്തും.
നാം ആരെയാണ് വിശ്വസിക്കേണ്ടെതെന്ന് ചിദംബരം ചോദിക്കുന്നു.

ഡിസംബര്‍ 30 വരെ 5000 രൂപ മാത്രമെ ഇനി പഴയനോട്ട് നിക്ഷേപിക്കാനാവുകയുള്ളുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ എത്രയും നിക്ഷേപിക്കാമെന്ന് പറഞ്ഞ് ജയ്റ്റ്‌ലി രംഗത്തു വന്നു.

പൊതുജനങ്ങളെ ആശങ്കയിലാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതന്നും ചിദംബരം ആരോപിച്ചു.

ഇക്കൊല്ലത്തെ ഏറ്റവും വലിയ അഴിമതിയാണ് മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനമെന്ന് ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീരുമാനത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും ചിദംബരം പറഞ്ഞു.

ഒരു ദേശീയ ദുരന്തമാണെങ്കില്‍ പോലും ഇത്ര ആഘാതം ഉണ്ടാവില്ലായിരുന്നെന്നും സര്‍ക്കാരിന്റെ തീരുമാനം പാവങ്ങളുടെ നടുവൊടിച്ചിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു.

നോട്ടുനിരോധനം ബുദ്ധിശൂന്യവും ചിന്തിക്കാതെടുത്തതുമാണ്. തീരുമാനം ലോകത്താരും പറഞ്ഞിട്ടില്ല. പ്രധാന പത്രങ്ങളും സാമ്പത്തിക വിദഗ്ധരും അപലപിക്കുകയാണുണ്ടായത്.

വിദഗ്ധരോട് കൂടി തീരുമാനം ചോദിക്കണമായിരുന്നു. മന്‍മോഹന്‍ സിങ്ങിനോടോ തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട യശ്വന്ത് സിന്‍ഹയോടെങ്കിലും ചോദിക്കണമായിരുന്നെന്നും ചിദംബരം പറഞ്ഞു. ബഡ്ജറ്റ് തയ്യാറാക്കുന്നത് നൂറോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ്. ഇന്നു വരെ അത് ചോര്‍ന്നിട്ടില്ല. എന്തു തരം സ്വകാര്യതയാണ് ഇതെന്നും ചിദംബരം ചോദിച്ചു.

നോട്ടുനിരോധനത്തിന്റെ ലക്ഷ്യമായി പറഞ്ഞ കള്ളപ്പണം കണ്ടെത്താനായോ എന്നും ചിദംബരം ചോദിച്ചു. കള്ളപ്പണത്തെ കുറിച്ചല്ല ഇപ്പോള്‍ കാഷ്‌ലെസ് ഇക്കോണമിയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

ബാങ്കുകളില്‍ നല്‍കാന്‍ പണമില്ലാതെ എങ്ങനെയാണ് 24,000 രൂപ വരെ പിന്‍വലിക്കമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും എത്ര നോട്ടു വേണമെന്ന് സര്‍ക്കാര്‍ കണക്കും കൂട്ടിയിട്ടുണ്ടോയെന്നും ചിദംബരം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  18 days ago
No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  18 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  18 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  18 days ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  18 days ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  18 days ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  18 days ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  18 days ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  18 days ago
No Image

ലഹരിക്കടത്ത്: മൂന്നം​ഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു

uae
  •  18 days ago