ജയലളിതയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു ഹരജി: സംഘടനയ്ക്ക് ഒരു ലക്ഷം രൂപ പിഴ
ഹൈദരാബാദ്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ സ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അവശ്യപ്പെട്ടു നല്‍കിയ ഹരജി കോടതി തള്ളി. ഹൈദരാബാദ് ഹൈക്കോടതിയാണ് ഹരജി തള്ളിയത്.
മാത്രമല്ല ഹരജി നല്‍കിയ ഗരീബ് ഇന്റര്‍നാഷണല്‍ സൊസൈറ്റി എന്ന സംഘടയ്ക്കു കോടതി ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. നാലാഴ്ചയ്ക്കകം പിഴയൊടുക്കണം.
സംഘടന ഹരജി നല്‍കിയത് പൊതുതാല്‍പര്യത്തിനു വേണ്ടിയല്ല പബ്ലിസിറ്റിക്കു വേണ്ടിയാണെന്നു ഹരജി തള്ളിക്കൊണ്ടു കോടതി പറഞ്ഞു.
എസ്റ്റേറ്റുകളും ഭൂമിയും അടക്കം ഏകദേശം 14.5 കോടി രൂപയുടെ സ്വത്തുക്കളാണ് ജയലളിതയുടെ പേരില്‍ സംസ്ഥാനത്തുള്ളത്.
കഴിഞ്ഞ അഞ്ചിനാണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വച്ച് ജയലളിത അന്തരിച്ചത്.
ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പരസ്യപ്പടുത്തണമെന്ന് ആവശ്യപ്പെട്ടു സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക്ക് രാമസ്വാമി നല്‍കിയ ഹരജി ചെന്നൈയിലെ കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."