പീഡനം: ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി അറസ്റ്റില്‍
ഗുരുവായൂര്‍: നഗരസഭാ ക്വാട്ടേഴ്സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറിയെ പൊലിസ് അറസ്റ്റ് ചെയ്തു. ആലുവ ഏലൂര്‍ സ്വദേശി ജ്യോതിഷില്‍ രഘുരാമനെ(39)യാണ് ഗുരുവായൂര്‍ സി.ഐ പി.ബാലകൃഷ്ണന് അറസ്റ്റ് ചെയ്തത്. 2015 മെയ് മാസത്തില്‍ നഗരസഭ ഓഫിസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ പെണ്‍കുട്ടിയെ ക്വാട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതു സംബന്ധിച്ച് പെണ്‍കുട്ടി പൊലിസില്‍ മൊഴിനല്‍കിയിരുന്നു.
പീഡന വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി താമരയൂരില്‍ താമസിച്ചിരുന്ന കുന്നംകുളം കക്കാട് സ്വദേശി കരിപോട്ടില് വിനോദ് രഘുരാമനില്‍ നിന്ന് 3.90 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും ഇയാള്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രഘുരാമന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസില്‍ പരാതി നല്കി. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്.
ഗുരുവായൂരില്‍ നിന്ന് കോട്ടയത്തേക്ക് സ്ഥലംമാറി പോകുന്നതിന്റെ തലേന്ന് നവംമ്പര്‍ 23 നാണ് രഘുരാമന് പൊലിസില്‍ പരാതി നല്‍കിയത്. നവംമ്പര്‍ 24 നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."